നിശ്ശബ്ദതയുടെ നെറുകയിൽ,
കാറ്റിന്റെ നീട്ടലിലും മഴയുടെ താളത്തിലും
ഒരു സംഗീതം ഉണർന്നുയരുന്നു.
ശരികളിലൊളിഞ്ഞു കാത്തിരുന്ന
മിഴിത്തുള്ളികൾ മണ്ണിലൊഴുകുമ്പോൾ,
പുലരിയുടെ വിരൽതുമ്പിൽ
നനവായ് തിരയുന്ന ഒരു ശ്രവ്യകാവ്യം.
മരപ്പുറമണഞ്ഞ തവിട്ടു ശലഭങ്ങൾ,
താളം പിടിച്ചു തുളുമ്പുന്ന ഇലകൾ,
വേനലിന്റെ ചൂടിൽ ഉരുകിയകലുന്ന ദു:ഖ ഗാഥകൾ
എല്ലാം ഒരേ ഗീതത്തിലെ പദങ്ങളായി
ശരിയിലൊതുങ്ങുന്നു.
അക്ഷരങ്ങളിലലിഞ്ഞ ഈ സംഗീതം
മനസുകൾ തൊടുമ്പോൾ
ഒരു കവിതയാവുന്നു,
ഒരു ഓർമ്മയാവുന്നു,
ഒരു നിശബ്ദ ഗീതമാവുന്നു.
ശരികളുടെ സംഗീതമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.