ജൂലൈ വിൽപ്പന കണക്ക്​ പുറത്ത്​; എതിരാളികളില്ലാതെ ഒരേയൊരു രാജാവ്​

സാമ്പത്തിക മാന്ദ്യവും കൊറോണയും തകർത്ത വാഹന വിപണി നിലവിൽ തിരിച്ചുവരവി​െൻറ പാതയിലാണ്​. പുതിയ നിരവധി വാഹനങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്​. ജൂലൈയിലെ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന കണക്ക്​ പരിശോധിക്കു​േമ്പാൾ ആദ്യ പത്തിൽ ഏഴ്​​ സ്​ഥാനങ്ങളും കൈക്കലാക്കിയത്​ മാരുതി സുസുക്കിയാണ്​.

മൂന്ന്​ സ്​ഥാനങ്ങളിൽ ഹ്യുണ്ടായും അവരുടെ തന്നെ സഹോദര സ്​ഥാപനമായ കിയയും എത്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പാസഞ്ചർ വാഹനം മാരുതി ഒാൾ​േട്ടായാണ് ​(13,654). രണ്ടാമത്​ വാഗണറും (13,515) മൂന്നാമത്​ ബലേനൊയും(11,575) എത്തി.

നാലാമത്​ ഹ്യുണ്ടായ്​ ക്രെറ്റയാണ്​( 11,549).തുടർന്നുള്ള സ്​ഥാനങ്ങളിൽ സ്വിഫ്​റ്റ്​(10,173), ഡിസയർ(9,046), എർട്ടിഗ( 8,504), ഇക്കോ (8,501) എന്നിവയാണ്​. ഒമ്പതാം സ്​ഥാനത്ത്​ ഹ്യുണ്ടായ്​ ഗ്രാൻഡ്​ ​െഎ 10നും (8,368), പത്താമത്​ കിയ സെൽറ്റോസും (8,270) എത്തി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.