ജൂലൈ വിൽപ്പന കണക്ക് പുറത്ത്; എതിരാളികളില്ലാതെ ഒരേയൊരു രാജാവ്
text_fieldsസാമ്പത്തിക മാന്ദ്യവും കൊറോണയും തകർത്ത വാഹന വിപണി നിലവിൽ തിരിച്ചുവരവിെൻറ പാതയിലാണ്. പുതിയ നിരവധി വാഹനങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്. ജൂലൈയിലെ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന കണക്ക് പരിശോധിക്കുേമ്പാൾ ആദ്യ പത്തിൽ ഏഴ് സ്ഥാനങ്ങളും കൈക്കലാക്കിയത് മാരുതി സുസുക്കിയാണ്.
മൂന്ന് സ്ഥാനങ്ങളിൽ ഹ്യുണ്ടായും അവരുടെ തന്നെ സഹോദര സ്ഥാപനമായ കിയയും എത്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പാസഞ്ചർ വാഹനം മാരുതി ഒാൾേട്ടായാണ് (13,654). രണ്ടാമത് വാഗണറും (13,515) മൂന്നാമത് ബലേനൊയും(11,575) എത്തി.
നാലാമത് ഹ്യുണ്ടായ് ക്രെറ്റയാണ്( 11,549).തുടർന്നുള്ള സ്ഥാനങ്ങളിൽ സ്വിഫ്റ്റ്(10,173), ഡിസയർ(9,046), എർട്ടിഗ( 8,504), ഇക്കോ (8,501) എന്നിവയാണ്. ഒമ്പതാം സ്ഥാനത്ത് ഹ്യുണ്ടായ് ഗ്രാൻഡ് െഎ 10നും (8,368), പത്താമത് കിയ സെൽറ്റോസും (8,270) എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.