പഞ്ചാബിൽ ആപിന്റെ തെരഞ്ഞെടുപ്പ് ​തേരോട്ടം നടത്തിയ യുവനേതാവിനെ അറിയാം

ഡൽഹിക്കു പിന്നാലെ ചിട്ടയായ പ്രവർത്തന രീതി തന്നെയാണ് പഞ്ചാബിലും മിന്നുന്ന ജയത്തോടെ ആപ്പിനെ അധികാരത്തിലെത്തിച്ചത്. ഇതര രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്നും തീർത്തും ഭിന്നമായിരുന്നു ആം ആദ്മി പാർട്ടിയുടെ പ്രവർത്തനം.

പഞ്ചാബിൽ അതിന് ചുക്കാൻ പിടിച്ചതാകട്ടെ ആപ്പിന്റെ യുവ നേതാവ് രാഘവ് ഛദ്ദയും. ആം ആദ്മി പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും വക്താവുമാണ് രാഘവ് ഛദ്ദ. യുവത്വത്തിന്റെ പ്രസരിപ്പിൽ പഴുതടച്ച പ്രവർത്തനങ്ങളിലൂടെ പാർട്ടിയെ നയിച്ച് വിജയത്തിൽ എത്തിച്ചതിൽ ഛദ്ദയുടെ തന്ത്രങ്ങൾക്ക് സു​പ്രധാന പങ്കുണ്ട്. 1988 നവംബർ 11ന് ന്യൂഡൽഹിയിലാണ് രാഘവ് ഛദ്ദയുടെ ജനനം.

ഡൽഹി നഗരത്തിലെ മോഡേൺ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം നേടുകയും ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടുകയും ചെയ്തു. രാഷ്ട്രീയത്തിന് പിറകെ പ്രാക്ടീസ് ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയാണ് അദ്ദേഹം.

2012ൽ ആം ആദ്മി പാർട്ടി രൂപീകരിച്ചതു മുതൽ രാഘവ് ഛദ്ദ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. 2011ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ സമരത്തിന്റെ അവസാന ഘട്ടത്തിൽ ആം ആദ്മി പാർട്ടി സ്ഥാപകനും കൺവീനറുമായ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയതാണ് തുടക്കം. ഡൽഹി ലോക്പാൽ ബില്ലിന്റെ ഡ്രാഫ്റ്റിംഗിൽ പങ്കെടുക്കാൻ കെജ്രിവാൾ ആവശ്യപ്പെട്ടു. അന്നുമുതൽ, അദ്ദേഹം പാർട്ടിയുടെ അവിഭാജ്യ ഘടകമാണ്. വാർത്താ ചാനലുകളിലെ സംവാദങ്ങളിൽ ആപ്പിനെ പ്രതിരോധിക്കുന്നതിലും ഛദ്ദ തിളങ്ങി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹി സീറ്റിൽ എ.എ.പി സ്ഥാനാർഥിയായി മത്സരിച്ച ചദ്ദ ബി.ജെ.പിയുടെ രമേഷ് ബിധുരിയോട് പരാജയപ്പെട്ടു.

ഡൽഹിയിലെ എ.എ.പി സർക്കാർ വിവിധ വകുപ്പുകളിലേക്ക് നിയമിച്ച ഒമ്പത് ഉപദേശകരിൽ ഒരാളായിരുന്നു ഛദ്ദ. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഈ ഒമ്പത് നിയമനങ്ങൾ റദ്ദാക്കിയപ്പോൾ തന്റെ സേവനങ്ങൾക്ക് സർക്കാരിൽ നിന്ന് ലഭിച്ച 2.50 രൂപ ഛദ്ദ തിരികെ നൽകിയത് വാർത്തയായിരുന്നു.

Tags:    
News Summary - punjab assembly election results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.