ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുൻ മന്ത്രി ഹരക് സിങ് റാവത്ത് കോൺഗ്രസിൽ ചേർന്നു. മന്ത്രിസഭയിൽ നിന്ന് പുറന്തള്ളിയതിന് പിന്നാലെ ഹരക് റാവത്തിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ബി.ജെ.പി ആറുവർഷത്തേക്ക് പുറത്താക്കിയിരുന്നു.
ഡൽഹിയിലെത്തി മുതിർന്ന നേതാക്കളെ സന്ദർശിച്ച ഹരക് റാവത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കുറഞ്ഞത് 10 സീറ്റ് നേടിക്കൊടുക്കുമെന്ന് ഉറപ്പ് നൽകി. 2016ൽ ഹരീഷ് റാവത്ത് സർക്കാറിനെ വീഴ്ത്തി മറുകണ്ടം ചാടിയ ഹരക് റാവത്തിന്റെ പാർട്ടിയിലേക്കുള്ള മടങ്ങിവരവിനെ നിരവധി കോൺഗ്രസ് നേതാക്കൾ എതിർത്തിരുന്നു.
സ്വന്തക്കാർക്ക് തെരഞ്ഞെടുപ്പിൽ സീറ്റ് തരപ്പെടുത്താൻ നേതൃത്വത്തിൽ സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് ഹരക് റാവത്തിനെ ബി.ജെ.പി പുറത്താക്കിയത്. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.