നാലുലക്ഷം തൊഴിൽ, 500 രൂപക്ക് പാചകവാതകം; ഉത്തരാഖണ്ഡിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്

ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകടന പ​ത്രിക പുറത്തിറക്കി കോൺഗ്രസ്. പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധിയാണ് പ്രകടന പ​​ത്രിക പുറത്തിറക്കിയത്. പൊലീസിൽ വകുപ്പിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം, നാലുലക്ഷം പേർക്ക് തൊഴിൽ, ടൂറിസം പൊലീസ് സേനയെ നിയമിക്കൽ തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനം.

കൂടാതെ പാചക വാതക വില 500 രൂപയിൽ കൂടാതിരിക്കാൻ സർക്കാർ ഇടപെടൽ നടത്തുമെന്നും ഉത്തരാഖണ്ഡ് സ്വാഭിമാൻ പ്രതീഗ്യ പത്ര എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രികയിൽ പറയുന്നു.

പ്രിയങ്ക ഗാന്ധി നേതൃത്വം നൽകിയ വിർച്വൽ റാലിയിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 70 മണ്ഡലങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ്. കഴിഞ്ഞ അഞ്ചുവർഷക്കാലം സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ ഒന്നും ചെയ്തില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വോട്ടെടുപ്പിനെ ഗൗരവമായി കാണണമെന്നും മാറ്റം കൊണ്ടുവരാൻ ഏറ്റവും ശക്തിയേറിയ ഈ ആയുധം ഉപയോഗിക്കണമെന്നും പ്രിയങ്ക ഗാന്ധി വോട്ടർമാരോട് അഭ്യർഥിച്ചു.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോഴും ഓക്സിജനും വാക്സിനും കേന്ദ്രസർക്കാർ വിദേശങ്ങളിലേക്ക് കയറ്റി അയക്കുകയായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. സാധാരണക്കാർക്ക് ആ​ശ്വാസമേകുന്ന യാതൊരു പ്രഖ്യാപനങ്ങളും കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും തമ്മിലാണ് ഉത്തരാഖണ്ഡിൽ ഇത്തവണത്തെ മത്സരം. ഭരണതുടർച്ചയാണ് ബി.ജെ.പിയുടെ ലക്ഷ്യം. 

Tags:    
News Summary - Uttarakhand Election Congress manifesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.