അരൂരിൽ പാട്ടുംപാടി വിജയിച്ച് ദലീമ

അരൂരിൽ പാട്ടുംപാടി വിജയിച്ച് ദലീമ

അരൂർ: ഇടതു നേതാക്കളുടെ ആത്മവിശ്വാസം പോലെ തന്നെ ദലീമ അരൂർ മണ്ഡലത്തിൽ പാട്ടുംപാടി വിജയിച്ചു. മണ്ഡലത്തിലെ ഇടത് അണികൾക്ക് തന്നെ സർപ്രൈസ് സ്ഥാനാർഥിയായിരുന്നു ദലീമ ജോജോ. പിന്നണി ഗായികയായിരുന്ന ദലീമ ആദ്യം മത്സരിക്കുമ്പോൾ പാർട്ടിക്കാർക്ക് പോലും സംശയം ഉണ്ടായിരുന്നെങ്കിലും വിജ‍യം പ്രതീക്ഷകൾക്കപ്പുറമായി. 5091 വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തിയത്.

അരൂർ ഡിവിഷനിൽനിന്ന് ജില്ല പഞ്ചായത്തിലേക്ക് രണ്ടാമത് മത്സരിച്ചപ്പോഴും വർധിച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് നിയമസഭയിലേക്ക് എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. അരൂർ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ എട്ട് പഞ്ചായത്തും എൽ.ഡി.എഫ് നേതൃത്വം നൽകുന്നത് വിജയത്തിന് കാരണമായി. സ്ഥാനാർഥിനിർണയം അൽപം താമസിച്ചെങ്കിലും പ്രചാരണപ്രവർത്തനങ്ങൾ ചിട്ടയോടെ നടത്തി യു.ഡി.എഫ് പ്രചാരണങ്ങളെ മറികടക്കാൻ ദിവസങ്ങൾക്കുള്ളിൽ കഴിഞ്ഞത് തുണയായി.

എ.എം. ആരിഫ് എംപിയുടെ പിന്തുണയും സഹായവും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ദലീമയെ തെല്ലൊന്നുമല്ല സഹായിച്ചത്. തെരഞ്ഞെടുപ്പുനാളുകളിൽ തീരമേഖലയിൽ അസാധാരണ വേലിയേറ്റം ഉണ്ടാക്കിയ ദുരിതങ്ങൾ സർക്കാറിനെതിരായ മനോഭാവം വളർത്തിയിരുന്നു. എന്നാൽ, മന്ത്രി തോമസ് ഐസക്കിെൻറ നൂറുകോടി വാഗ്ദാനം ജനങ്ങൾ വിശ്വാസത്തിൽ എടുത്തതിന് തെളിവാണ് ദലീമയുടെ വിജയം.

ആരിഫിെൻറ എം.പിയായുള്ള വിജയം ഒരു അവസരമായി കണ്ട്, അരൂർ മണ്ഡലം കോൺഗ്രസ് നേതാക്കളിൽ പലർക്കും നോട്ടം ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഷാനിമോളുടെ വരവും ഉപതെരഞ്ഞെടുപ്പിലെ വിജയവും. വിജയം ആവർത്തിച്ചാൽ അരൂർ മണ്ഡലം അരൂരിൽ ഉള്ള കോൺഗ്രസുകാർക്ക് നഷ്ടപ്പെടും എന്നുള്ള ചിന്ത

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ യു.ഡി.എഫിന് ബാധിച്ചിട്ടുണ്ടാകുമെന്നാണ് നേതാക്കളിൽ ചിലർ സൂചിപ്പിക്കുന്നത്.

Tags:    
News Summary - aroor assembly election result 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.