അരൂർ: അരൂരിൽ ഷാനിമോൾ വിജയിക്കും. അവർ ഉയർത്തിപ്പിടിക്കുന്ന മനുഷ്യസ്നേഹവും മതേതരത്വ നിലപാടും മാത്രം മതി അരൂരിൽ വിജയിക്കാൻ. രാഷ്ട്രീയപോരാട്ടത്തിൽ വിജയിക്കാൻ കഴിയുമെന്ന് ആദ്യവട്ടം തെളിഞ്ഞതാണ്. പൊതുപ്രവർത്തനരംഗത്ത് മാനവികതയുടെ രാഷ്ട്രീയം ഉയർത്തി മാത്രം മുന്നോട്ടുപോകുകയാണ് അവർ.
അരൂരിന് ബോധ്യമുള്ള വ്യക്തിത്വവും അവർക്കുവേണ്ടി നിലകൊള്ളുമെന്ന വിശ്വാസവും അനുകൂലമാകും-യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാെൻറ ഭർത്താവ് വിജയസാധ്യത വിലയിരുത്തിയതിങ്ങനെ. തെരഞ്ഞെടുപ്പ് ഓഫിസ് കാര്യങ്ങളുടെ മേൽനോട്ടമാണ് മുഖ്യമായും ഉസ്മാന്.
ബെഞ്ച് ക്ലർക്കായി സർക്കാർ സർവിസിൽനിന്ന് വിരമിച്ച ഉസ്മാൻ ദേശീയ ബാസ്കറ്റ്ബാൾ താരവുമായിരുന്നു. സർവിസ്കാല ബന്ധങ്ങളും കളിക്കളത്തിലെ സൗഹൃദങ്ങളും വോട്ടാക്കാൻ ഇടപെടുന്നതിനുപുറമെ ബന്ധുക്കളെയും മറ്റും കാണാനും സമയം ചെലവാക്കുന്നു.
മകൾ ആസിയ തമി ഷാനാസും മകൻ അലിഫ് സത്താർ ഉസ്മാനും പ്രചാരണത്തിൽ സജീവമാണ്. മാതാവിന് വോട്ടുചോദിക്കാൻ ഇവർ സുഹൃത്തുക്കളെയും സഹപഠികളെയും മറ്റും കാണുന്നു. ഷാനിമോൾ വിജയിക്കാതെ എവിടെപ്പോകാനെന്ന് യു.ഡി.എഫ് പ്രവർത്തകരും ചോദിക്കുന്നു ഇവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.