തെരഞ്ഞെടുപ്പ്​ പര്യടനത്തിനായി പാവങ്ങാടുനിന്ന് പറമ്പത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി ടിക്കറ്റെടുക്കുന്ന എലത്തൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി ഗതാഗതമന്ത്രി

എ.കെ. ശശീന്ദ്രന്‍ 

കെ.എസ്.ആര്‍.ടി.സി ബസില്‍ വോട്ടഭ്യർഥിച്ച് മന്ത്രി ശശീന്ദ്രൻ

കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി​ക്ക് പോ​വു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പാ​വ​ങ്ങാ​ടു​നി​ന്ന് െൈക​കാ​ട്ടി ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ക​യ​റി​യ​പ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കൗ​തു​കം. തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​നി​ട​യി​ലാ​യി​രു​ന്നു മ​​ന്ത്രി​യു​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി യാ​ത്ര.

വ​നി​ത ക​ണ്ട​ക്​​ട​ർ​ക്ക്​ പ​ണം ന​ൽ​കി നാ​ലു​പേ​ർ​ക്കു​ള്ള ടി​ക്ക​റ്റ്​ വാ​ങ്ങി​യ​ശേ​ഷം ശ​ശീ​ന്ദ്ര​ന്‍ യാ​ത്ര​ക്കാ​രോ​ട് വോ​ട്ട​ഭ്യ​ര്‍ഥ​ന​യും ന​ട​ത്തി. 'നി​ങ്ങ​ളി​ല്‍ എ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ക്കാ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ എ​നി​ക്ക്​ വോ​ട്ടു ചെ​യ്യ​ണം.

അ​ല്ലാ​ത്ത​വ​ര്‍ ഇ​ട​തു​മു​ന്ന​ണി​ക്ക് വോ​ട്ട് ചെ​യ്യ​ണം. ജ​ന​ങ്ങ​ളു​ടെ ക​ണ്ണീ​രി​നി​യും ഒ​പ്പാ​ന്‍ ന​മു​ക്ക് തു​ട​ര്‍ഭ​ര​ണം വേ​ണം' - ശ​ശീ​ന്ദ്ര​ന്‍ അ​ഭ്യ​ർ​ഥി​ച്ചു. പ​റ​മ്പ​ത്ത് സ്​​റ്റോ​പ്പി​ലാ​ണ്​ മ​ന്ത്രി ഇ​റ​ങ്ങി​യ​ത്. നേ​ര​ത്തെ പാ​വ​ങ്ങാ​ട്ടെ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലും ശ​ശീ​ന്ദ്ര​ന്‍ വോ​ട്ടു​തേ​ടി​യെ​ത്തി.  

Tags:    
News Summary - ak saseendrans election campaigning at ksrtc bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.