കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൽ ഹാട്രിക് ജയമുറപ്പിച്ച് മത്സരരംഗത്തേക്കിറങ്ങിയ എൻ.സി.പി നേതാവും മന്ത്രിയുമായ എ.കെ. ശശീന്ദ്രന് യു.ഡി.എഫിലെ തർക്കങ്ങൾ കൂടിയായപ്പോൾ സമ്മാനിച്ചത് അതിഗംഭീര ഭൂരിപക്ഷം. 38,502 എന്ന റെക്കോഡ് ഭൂരിപക്ഷത്തിലാണ് ശശീന്ദ്രൻ മുന്നേറിയത്. 2016ൽ നേടിയ വോട്ട് പോലും നേടാതെ യു.ഡി.എഫ് നാണംകെട്ടു.
സ്വതന്ത്രനായി മത്സരിച്ച എൻ.സി.കെ നേതാവ് സുൽഫിക്കർ മയൂരിക്ക് 45,137 വോട്ട് മാത്രമാണ് സ്വന്തം പേരിലാക്കാനായത്. പി. കിഷൻ ചന്ദിന് (ജെ.ഡി.യു) 2016ൽ 47,330 വോട്ടുണ്ടായിരുന്നു. ബി.ജെ.പിയുടെ ടി.പി. ജയചന്ദ്രന് യു.ഡി.എഫിലെ തർക്കങ്ങൾ മുതലെടുക്കാനായില്ല. കഴിഞ്ഞ വർഷത്തെക്കാൾ 3000 ത്തിനടുത്ത് വോട്ടാണ് അധികം ലഭിച്ചത്. വെൽെഫയർ പാർട്ടിയുടെ താഹിർ മൊക്കണ്ടിക്ക് 2000 വോട്ട് പിടിക്കാനായി. 3032 പോസ്റ്റൽ വോട്ടും ശശീന്ദ്രന് കിട്ടി. പത്രിക പിൻവലിക്കുന്നതിെൻറ അവസാന ദിനത്തിൽ ഉച്ചവരെയും മൂന്ന് യു.ഡി.എഫ് സ്ഥാനാർഥികൾ മത്സരരംഗത്ത് ഉറച്ചുനിന്നിരുന്നു. അവസാനനിമിഷമാണ് ഭാരതീയ നാഷനൽ ജനതാദളിെൻറ സെനിൻ റാഷിയും കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം ദിനേശ് മണിയും പത്രിക പിൻവലിച്ചത്. ദിനേശ് മണിയടക്കമുള്ളവർ പ്രചാരണത്തിലും സജീവമല്ലായിരുന്നു.
എം.എൽ.എയാകുന്നത് ആറാം തവണ. 1980 പെരിങ്ങളം, 1982 എടക്കാട്, 2006 ബാലുശ്ശേരി, 2011, 2016 എലത്തൂർ എന്നിവിടങ്ങളിൽനിന്ന് എം.എൽ.എയായി. 1946 ജനുവരി 29ന് ജനനം. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്, കോൺഗ്രസ്-യു, കോൺഗ്രസ്-എസ് സംസ്ഥാന ജനറൽ സെക്രട്ടറി, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, പദവികൾ വഹിച്ചു. നിലവിൽ ദേശീയ പ്രവർത്തക സമിതി അംഗം. പിണറായി വിജയൻ മന്ത്രിസഭയിൽ രണ്ട് ഘട്ടങ്ങളായി ഗതാഗത മന്ത്രിയായിരുന്നു. ഭാര്യ: അനിത കൃഷ്ണൻ. മകൻ: വരുൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.