സ്ഥാനാർഥികൾ പ്രചാരണത്തിരക്കിൽ. പക്ഷേ, ടെൻഷനത്രയും ഭാര്യമാർക്കാണ്. ഭർത്താവിെൻറ വിജയത്തിൽ ആർക്കുമില്ല സംശയം. തങ്ങളാൽ കഴിയുന്ന വിധത്തിൽ അവരും പ്രചാരണത്തിൽ പങ്കാളികളാകുന്നു. ജില്ലയിലെ ഏതാനും സ്ഥാനാർഥികളെക്കുറിച്ച് ഭാര്യമാരുടെ പ്രതികരണത്തിലൂടെ...
ഡി. കുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലാണ്. ഞാൻ കൂലിപ്പണിയുമായി മുന്നോട്ടുപോകുന്നു. ഭര്‍ത്താവ് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചിട്ട് 35 വര്‍ഷമായി. ഇതിന് ലഭിച്ച അംഗീകാരമാണ് സ്ഥാനാർഥിത്വം. അദ്ദേഹം ജയിക്കുമെന്നാണ് എെൻറ വിശ്വാസം. സ്വസ്ഥമായി ഒന്നിരിക്കുവാന്‍ പോലും സമയമില്ലാതെ മണ്ഡലത്തിെൻറ മുക്കിലും മൂലയിലും എത്താനുള്ള ശ്രമത്തിലാണ് സ്ഥാനാർഥി.
മൂന്നാറിലെ ചോക്ലറ്റ് ഫാക്ടറിയിലാണ് ഞാൻ ജോലിചെയ്യുന്നത്. എന്നെയും ഭര്‍ത്താവ് കുമാറിനെയും എല്ലാവർക്കും അറിയാം. ജനങ്ങള്‍ അദ്ദേഹത്തെ വിജയിപ്പിക്കും. ബിരുദധാരിയാണെങ്കിലും കൂലിപ്പണി ചെയ്യുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. സ്ത്രീ ശാക്തീകരണത്തിെൻറ സന്ദേശം കൂടിയാണിത്.
തൊടുപുഴയെന്നാൽ ജീവനാണ് ഔസേപ്പച്ചന് - ഡോ. ശാന്ത (തൊടുപുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി പി.ജെ. ജോസഫിെൻറ ഭാര്യ)
ഫോണിലൂടെ പരിചയക്കാരെയൊക്കെ വിളിച്ച് ഔസേപ്പച്ചന് (പി.ജെ.ജോസഫ്) വോട്ടഭ്യർഥിക്കും. തൊടുപുഴയിൽ വിജയം ഉറപ്പാണ്. മകൻ അപുവും ഭാര്യ അനുവും ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ട്. തെൻറ രാഷ്ട്രീയ ജീവിതത്തിെൻറ ഭൂരിഭാഗവും അദ്ദേഹം ജീവിച്ചത് തൊടുപുഴക്ക് വേണ്ടിയാണ്. അതുകൊണ്ട് തന്നെ തൊടുപുഴക്കാർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത നേതാവ് കൂടിയാണ് അദ്ദേഹം.
മണ്ഡലത്തോട് അദ്ദേഹത്തോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇപ്പോൾ നെടുങ്കണ്ടത്ത് വീടെടുത്ത് താമസിച്ചാണ് പ്രചാരണം. കാണാൻ പോലും കിട്ടാറില്ല. തിരക്കിട്ട ഓട്ടത്തിലാണ്. ഞാനിപ്പോൾ തിരുവനന്തപുരത്താണെങ്കിലും മണ്ഡലത്തിലെ പരിചയക്കാരോടൊക്കെ ഫോണിൽ വിളിച്ച് വോട്ട് ചോദിക്കാറുണ്ട്. ഇത്തവണ ചരിത്ര ഭൂരിപക്ഷം മണ്ഡലത്തിലെ ജനങ്ങൾ നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
2009 ലാണ് രാജയും ഞാനും തമ്മിലെ വിവാഹം. രാഷ്ട്രീയ ജീവിതം ഏറെ ഇഷ്ടപ്പെടുന്ന ഭര്‍ത്താവിന് എന്നും തുണയായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിയമങ്ങള്‍ അറിഞ്ഞ് അതിലൂടെ ജനസേവനം എന്നതായിരുന്നു അദ്ദേഹത്തിെൻറ കാഴ്ചപ്പാട്. അതിന് എല്‍.ഡി.എഫ് പൂര്‍ണ പിന്തുണ തന്നതിെൻറ നേര്‍കാഴ്ചയാണ് സ്ഥാനാർഥിത്വം.
കഴിഞ്ഞ വര്‍ഷം ഡമ്മി സ്ഥാനാർഥിയായിരുന്ന ഭര്‍ത്താവിന് ഇപ്പോള്‍ സ്ഥാനം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഇഷ്ടപ്പെട്ട ജോലിയില്‍ ഇഷ്ടപ്പെട്ട വേഷം ലഭിക്കുന്നത് ഒരു അംഗീകാരമാണ്. വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. കണ്ണന് ദേവന് കമ്പനി കന്നിമല എസ്റ്റേറ്റ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു.
തൊടുപുഴയെക്കുറിച്ച് വലിയ സ്വപ്നങ്ങൾ - ജെസി ആൻറണി (എൽ.ഡി.എഫ് സ്ഥാനാർഥി കെ.ഐ. ആൻറണിയുടെ ഭാര്യ)
എെൻറ വിദ്യാർഥികളോടും സുഹൃത്തുക്കളോടും ആൻറണി സാറിനുവേണ്ടി വോട്ട് അഭ്യർഥിക്കുകയാണ്. മൂന്നു പതിറ്റാണ്ടോളം ന്യൂമാൻ കോളജിൽ അധ്യാപികയും 33 വർഷം തൊടുപുഴ മുനിസിപ്പാലിറ്റി കൗൺസിലറും ആയിരുന്നു ഞാൻ. ഇലക്ഷൻ തിരക്കുകൾക്കിടയിൽ സമയത്ത് ഭക്ഷണം കഴിക്കാനോ ആവശ്യത്തിന് ഉറങ്ങാനോ അദ്ദേഹത്തിന് സമയം കണ്ടെത്താനായിട്ടില്ല. ഇതുരണ്ടും കഴിയുന്നത്ര ഉറപ്പുവരുത്താൻ ഞാനെന്നും ശ്രമിക്കാറുണ്ട്.
തൊടുപുഴക്ക് വേണ്ടി അടുത്ത പത്ത് വർഷത്തേക്ക് ആയി അദ്ദേഹം തയാറാക്കിയ വികസനരേഖ ഞാൻ കാണുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. നാളെയുടെ തൊടുപുഴക്ക് വേണ്ടി അദ്ദേഹം കാണുന്ന വലിയ സ്വപ്നങ്ങൾ എന്നെ വളരെ സന്തോഷിപ്പിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.