കുറവിലങ്ങാട്: കടപ്ലാമറ്റത്ത് മദ്യം കഴിച്ചയാൾ കുഴഞ്ഞു വീണ് മരിച്ചു. കടപ്ലാമറ്റം ചുമടുതാങ്ങി ചിരട്ടാപ്പുറം രവീന്ദ്രനാണ് (56) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30ഓടെ കടപ്ലാമറ്റത്ത് എൽ.ഡി.എഫ് ബൂത്തിൽ എത്തിയ രവീന്ദ്രൻ സമീപത്തെ കോഴിഫാമിെൻറ ഷെഡിൽ സൂക്ഷിച്ചിരുന്ന മദ്യം എടുത്ത് കുടിച്ചതായി സമീപവാസികൾ പറഞ്ഞു.
എന്നാൽ, രവീന്ദ്രൻ കുടിച്ചത് മദ്യമല്ല കോഴിഫാം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന രാസപദാർഥമാണെന്ന് ഫാം ഉടമ പറഞ്ഞു. രാവിലെ ഫാമിലെത്തിയ രവീന്ദ്രെൻറ അലർച്ച കേട്ട് ഓടിയെത്തിയ സമീപവാസികൾ ഉടൻ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വീര്യം കൂടിയ ഫോർമാലിൻ അടങ്ങിയ രാസപദാർഥം രക്തത്തിൽ കലർന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് എത്തിയ പൊലീസ് -എക്സൈസ് സംഘം രവീന്ദ്രനെ അബോധാവസ്ഥയിൽ കണ്ട ഫാമിലെ ഷെഡ് സീൽ ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ പ്രതികരിക്കാമെന്ന നിലപാടിലാണ് പൊലീസ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂത്ത് ഫ്രണ്ട് ജോസ് കെ. മാണി വിഭാഗം കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡൻറുകൂടിയായ ഫാം ഉടമയുടെ വീട്ടിൽ പാർട്ടി യോഗങ്ങൾ ചേരുകയും വൻതോതിൽ മദ്യവിതരണം നടത്തിയെന്നും എതിർ പാർട്ടിക്കാർ നേരത്തേ ആരോപണമുയർത്തിയിരുന്നു.
സി.പി.എം പ്രവർത്തകൻ കൂടിയായ രവീന്ദ്രൻ ഫാമിലെ തൊഴിലാളിയും തെരഞ്ഞെടുപ്പിൽ സജീവ പ്രവർത്തകനുമായിരുന്നു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കടപ്ലാമറ്റം പഞ്ചായത്തിൽ വൻ തോതിൽ വ്യാജമദ്യവും പണവും വിതരണം ചെയ്തതായി യു.ഡി.എഫ് പ്രതിനിധികൾ ആരോപിച്ചു. ഭാര്യ: സ്വപ്ന. മക്കൾ: രേവതി, രജിത്ത്. മൃതദേഹം ബുധനാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.