കൊടുങ്ങല്ലൂർ: കയ്പമംഗലത്തിെൻറ ചുവപ്പൻ ആധിപത്യം ശക്തിയോടെ നിലനിർത്തി വീണ്ടും ഇ.ടി. ടൈസെൻറ അധികാരിക വിജയം. അതേസമയം, 2016ലെ ഭൂരിപക്ഷം നിലനിർത്താനായില്ല. യു.ഡി.എഫ് സ്ഥാനാർഥി ശോഭസുബിൻ ഉയർത്തിയ വെല്ലുവിളിയെ മികച്ച പ്രവർത്തനത്തിലൂടെ മറികടക്കാനായി. കടൽ യാത്ര അടക്കം വേറിട്ട പ്രചാരണങ്ങൾ കുറിക്കു കൊള്ളുകയും ചെയ്തു.
അതേസമയം, യു.ഡി.എഫിനും വോട്ട് കൂടി. എന്നാൽ എൻ.ഡി.എയുടെ വോട്ട് നില വലിയ തോതിൽ കുറഞ്ഞു. വോട്ടെണ്ണലിെൻറ 13 റൗണ്ടിലും ക്രമാനുഗതമായി ലീഡ് ഉയർത്തിയ എൽ.ഡി.എഫ് 22,698 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ടൈസൻ 73,161 നേടിയപ്പോൾ യു.ഡി.എഫ് 50,463 സ്വന്തമാക്കി. 9,067 വോട്ടാണ് എൻ.ഡി.എക്ക് ലഭിച്ചത്. വെൽഫെയർ പാർട്ടിക്ക് 1671, എസ്.ഡി.പി.ഐക്ക് 814, ബി.എസ്.പിക്ക് 442 വോട്ടും കിട്ടി. 2016ലെ തെരഞ്ഞെടുപ്പിൽ 33,440 വോട്ട് ഭൂരിപക്ഷം ടൈസൺ നേടിയിരുന്നു. യു.ഡി.ഫിന് 17,705 വോട്ട് കൂടുതൽ ലഭിച്ചു.
എൻ.ഡി.എക്കാകട്ടെ 20,974 വോട്ട് കുറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച 27,765 വോട്ടിനെക്കാൾ കുത്തനെ താഴോട്ട് പോയിരിക്കുകയാണ് എൻ.ഡി.എയുടെ വോട്ടുനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.