ക​രു​നാ​ഗ​പ്പ​ള്ളി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ

കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ജീവനക്കാരെ സ്ഥലംമാറ്റാൻ നീക്കം

ക​രു​നാ​ഗ​പ്പ​ള്ളി: റെ​ക്കോ​ഡ്​ വ​രു​മാ​നം നി​ല​നി​ര്‍ത്തി​വ​രു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ​നി​ന്ന്​ ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ സ്ഥ​ലം​മാ​റ്റാ​ന്‍ നീ​ക്കം; പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട്​ എം.​എ​ൽ.​എ. പ്ര​ധാ​ന സ​ര്‍വി​സു​ക​ളെ ബാ​ധി​ക്കും​വി​ധം 12 ക​ണ്ട​ക്ട​ർ​മാ​രെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ​നി​ന്ന്​ ച​ട​യ​മം​ഗ​ലം, ഹ​രി​പ്പാ​ട് എ​ന്നീ ഡി​പ്പോ​ക​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ അ​പ​ര്യാ​പ്ത​ത കാ​ര​ണം ഷെ​ഡ്യൂ​ളു​ക​ൾ റ​ദ്ദാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ര​യേ​റെ ജീ​വ​ന​ക്കാ​രെ ഇ​വി​ടെ നി​ന്ന്​ സ്ഥ​ലം​മാ​റ്റാ​ൻ ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വ് ന​ൽ​കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​യ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ​ക്കും ക​ത്ത് ന​ൽ​കി. ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​വും യാ​ത്രാ​ക്ലേ​ശ​വും അ​നു​ഭ​വി​ക്കു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി ഡി​പ്പോ​യി​ൽ​നി​ന്ന് ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റം ഒ​രു​കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്ക​രു​തെ​ന്ന് എം.​എ​ൽ.​എ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Move to transfer employees from Karunagappally KSRTC depot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.