കട്ടപ്പന: സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് മോഷണം നടത്തിയ സ്ത്രീയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കുഴിത്തൊളു കുഴിക്കണ്ടം പന്നയ്ക്കൽ സുശീലയാണ് (47) മോഷണം നടത്തി മണിക്കൂറുകൾക്കകം പിടിയിലായത്.
ബുധനാഴ്ച് രാവിലെ ഒമ്പത് മണിക്കാണ് സെന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സക്കെത്തിയവരുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ വള മോഷണം പോയത്. മുമ്പുണ്ടായിരുന്ന മോഷണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിയെക്കുറിച്ച് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് ഫോട്ടോ സഹിതം സൂചന നൽകിയിരുന്നു. ഇതിനിടെയാണ് വീണ്ടും മോഷണം.
ഈസമയം ഇവരുടെ ചിത്രങ്ങൾ ഉൾപ്പെടെ മോഷണം നടന്ന വിവരം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ട് നഗരത്തിൽ ഗാന്ധി സ്ക്വയറിൽ എത്തിയ ഇവർ മറ്റൊരു കുട്ടിയെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുകയും ഈ കുട്ടിയുടെ കൈയിൽ കിടന്നിരുന്ന വളകൾ മോഷ്ടിക്കുകയും ചെയ്തു. കുട്ടിയുടെ മാതാവ് പരാതിയുമായി സ്റ്റേഷനിൽ എത്തിയതോടെ പൊലീസ് ടൗണിൽ പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് വിവിധ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആശുപത്രിയിൽ മോഷണം നടത്തിയ അതേയാൾ കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിയതായി വ്യക്തമായത്.
പണയംവെക്കാനായി നൽകിയ വിലാസത്തിൽനിന്ന് പ്രതി സുശീലയെ തിരിച്ചറിഞ്ഞ പൊലീസ് ഇവരുടെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 25ന് ആശുപത്രിയിൽനിന്ന് ആറ് ഗ്രാമിെൻറ വള മോഷണംപോയ കേസിൽ അന്വേഷണം നടന്നുവരുകയായിരുന്നു. ജനുവരി മൂന്നിന് ഒരുപവന്റെ ആഭരണം കവർന്നതും സുശീലയാണെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ വിശാൽ ജോൺസൺ, പ്രിൻസിപ്പൽ എസ്.ഐ കെ. ദിലീപ്കുമാർ, എസ്.ഐമാരായ എം.എസ്. ഷംസുദ്ദീൻ, പ്രഷോഭ്, സി.പി.ഒമാരായ പ്രശാന്ത് മാത്യു, അരുൺകുമാർ, റസിയ, സുശീല, ടെസിമോൾ, പ്രദീപ് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.