കാട്ടാക്കട: ശക്തമായ ത്രികോണമത്സരത്തിന് വേദിയായ കാട്ടാക്കട നിയോജക മണ്ഡലത്തില്‍ സീറ്റ് നിലനിര്‍ത്തുമെന്ന് ഇടതുമുന്നണിയും പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തില്‍ യു.ഡി.എഫും. മൂന്ന് തവണയായി തുടര്‍ച്ചയായി മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാർഥി വിജയിക്കുമെന്ന അവകാശവാദവും ഉയരുന്നു.
എന്നാൽ, നേരിയ മുന്‍തൂക്കം ഇടതു സ്ഥാനാർഥിയും സിറ്റിങ് എം.എല്‍.എയുമായ െഎ.ബി. സതീഷിനാണ്. സതീഷ് വിജയിക്കുമെന്നതാണ് അവസാനവട്ട കണക്കുകള്‍ നിരത്തി നേതൃത്വം അവകാശപ്പെടുന്നതും. മൂവായിരത്തിലധികം വോട്ടിെൻറ ഭൂരിപക്ഷമാണ് ഇടതുകേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്.എന്നാല്‍ ഭൂരിപക്ഷ സമുദായത്തിെൻറ ഏകീകരണവും ഭരണവിരുദ്ധവികാരവും ചില കേന്ദ്രങ്ങളിലെ ഇടതു മുന്നണിയിലെ പ്രശ്നങ്ങളും പ്രിയങ്ക ഗാന്ധിയുടെ കാട്ടാക്കട സന്ദര്‍ശനവും മലയിന്‍കീഴ് വേണുഗോപാലിെൻറ വിജയം ഉറപ്പാണെന്നാണ് യു.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നത്. ചില പഞ്ചായത്തുകളില്‍ അപ്രതീക്ഷിതമായ മുന്നേറ്റമുണ്ടായതും കോണ്‍ഗ്രസിെൻറ ആത്മവിശ്വാസം കൂട്ടുന്നു.
കാട്ടാക്കട, പള്ളിച്ചല്‍, വിളപ്പില്‍ പഞ്ചായത്തുകളില്‍ ഇടതുസ്ഥാനാർഥിക്ക് ശക്തമായ മേല്‍കൈ ഉണ്ടാകുമെന്നും ഇവിടെയുള്ള ലീഡ് മറ്റ് പഞ്ചായത്തുകളിലെ സമനില കടന്നുകയറാന്‍ കഴിയുമെന്നുമാണ് എല്‍.ഡി.എഫ് വിശ്വാസിക്കുന്നത്. എന്നാല്‍ മലയിന്‍കീഴ് , മാറനല്ലൂര്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളിൽ മലയിന്‍കീഴ് വേണുഗോപാല്‍ ഏറെ മുന്നില്‍ വരുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്.
മൂന്നുതവണയായി തടര്ച്ചയായി മത്സരിക്കുന്നത് വോട്ടര്‍മാരുടെ ഇടയില്‍ സുപരിചിതനാക്കാന്‍ കഴിഞ്ഞതായും ഇക്കുറി കാട്ടാക്കട നിയോജക മണ്ഡലത്തില്‍നിന്ന് വോട്ട് ചെയ്യാനായതും എന്‍.ഡി.എ സ്ഥാനാർഥി പി.കെ. കൃഷ്ണദാസിന് ശുഭപ്രതീക്ഷ നല്കുന്നു. മാറനല്ലൂര്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളില്‍ ശക്തമായ മുന്നേറ്റമുണ്ടാകുമെന്നാണ് ബി.ജെ.പി കണക്കൂട്ടുന്നത്. ഇക്കുറി 72.22 ശതമാനം പേരാണ് വോട്ട് ചെയ്തത്. വോട്ടിങ് ശതമാനത്തിലെ കുറവ് സ്ഥാനാർഥികളുടെ ചങ്കിടിപ്പ് കൂട്ടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.