പട്ടാമ്പി: സാക്ഷരതാ മിഷൻ പ്ലസ് ടു തുല്യതാ പരീക്ഷ വിജയ തിളക്കത്തിലാണ് സുബൈർ , സൽമ ദമ്പതികൾ. ഓങ്ങല്ലൂർ പഞ്ചായത്തിലെ മരുതൂർ ഇറക്കിങ്ങൽ സുബൈർ (34 ) വയസ്സ് സൽമ (27 ) ദമ്പതികളാണ് മികച്ച മാർക്കോടെ പ്ലസ് ടു തുല്യത പരീക്ഷ എഴുതി വിജയിച്ചത്. 2005ൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർ കുടുംബ ജീവിതത്തിൻ്റ പ്രാരാബ്ദ തിരക്കിൽ സാക്ഷരതാ മിഷൻ്റെ തുല്യതാ ക്ലാസ്സിനെ കുറിച്ച് അറിഞ്ഞ്.
2019 ൽ തുല്യതാ പ്ലസ് വൺ പ0നം തുടങ്ങി. തുല്യതാ കോ ഓർഡിനേറ്റർമാരായ പി വി.ദേവി , ശശികല എന്നിവരുടെ സഹായവും അധ്യാപകരുടെ വാത്സല്യത്തോടെയുള്ള പഠിപ്പിക്കലും ,സഹപാഠികളുടെ പിന്തുണയും വിജയത്തിന് സഹായകമായതായി ഇരുവരും പറഞ്ഞു. മഹാമാരി മൂലം ഓൺലൈനായും ഓഫ് ലൈനായുമാണ് പഠനം നടന്നതെങ്കിലും നല്ല വിജയം കൈവരിക്കാനായി . മക്കളായ ഫാത്തിമ സൻ ഹ ,ഫാത്തിമ ശിഫ എന്നിവരോടൊപ്പം വൈകുന്നേരങ്ങളിൽ പ0ന തിരക്കിലായിരുന്നു കഴിഞ്ഞ രണ്ടു വർഷം . ഇനിയും തുടർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.