പേരാമ്പ്ര: കോൺഗ്രസ് വിമതരിൽ ഒരുവിഭാഗം എൻ.സി.പിയിൽ ചേർന്നു. പേരാമ്പ്രയിൽ ചേർന്ന യോഗത്തില്‍ എന്‍.സി.പി ദേശീയ നിർവാഹക സമിതി അംഗം എ.കെ. ശശീന്ദ്രന് ഇവരെ സ്വീകരിച്ചു.
യു.ഡി.എഫ് മുൻ നിയോജക മണ്ഡലം ചെയർമാനും കോൺഗ്രസ് പേരാമ്പ്ര മണ്ഡലം മുൻ പ്രസിഡൻറുമായ പി.പി. രാമകൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രതീഷ് നടുക്കണ്ടി, പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി കെ.ടി. അബൂബക്കർ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കക്കറേമ്മൽ നാരായണൻ നായർ, രാജൻ നടുക്കണ്ടി, അഷ്റഫ് ചാലിൽ, കെ.കെ. ഭാസ്കരൻ, ബാബു കൈതാവിൽ, രമേശൻ എടവരാട്, അഡ്വ. കെ.ജെ. മേരി, സി.പി. പ്രേമൻ, ബൂത്ത് പ്രസിഡൻറുമാരായ സന്തോഷ് അരിപുരം, സ്മിതേഷ്, ഗിരീഷ്, വി.പി. ഗണേശ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് വിട്ടത്.
മണ്ഡലത്തിലെ 10 പഞ്ചായത്തുകളില്‍നിന്ന് കോണ്‍ഗ്രസ് അനുഭാവികള്‍ പാര്‍ട്ടി വിട്ട് എന്‍.സി.പിയോടൊപ്പം ചേരാന്‍ തയാറെടുക്കുകയാണെന്നും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിെൻറ തന്പ്രമാണിത്വത്തിലും ജനാധിപത്യവിരുദ്ധതയിലും പ്രതിഷേധിച്ച് ഇനിയും പ്രവർത്തകർ എന്‍.സി.പിയിലേക്ക് വരുമെന്നും പി.പി. രാമകൃഷ്ണന് പറഞ്ഞു.
എന്‍.സി.പി നേതാക്കളായ അഡ്വ. പി.എം. സുരേഷ് ബാബു, മുക്കം മുഹമ്മദ്, പി.കെ.എം. ബാലകൃഷ്ണന്, കുഞ്ഞിക്കണ്ണന്, കിഴക്കയില്‍ ബാലന്, കുന്നത്ത് അനിത എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.