മുണ്ടക്കയം: ചതുഷ്‌കോണ മത്സരത്തില്‍ ശ്രദ്ധ നേടി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന പൂഞ്ഞാറില്‍ ആര് ജയിക്കുമെന്നത് കാണാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. നാലുപതിറ്റാണ്ട് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന പി.സി. ജോര്‍ജും ഇടതുവലത്-ബി.ജെ.പി മുന്നണികളും തമ്മിലെ കടുത്ത മത്സരം പൂഞ്ഞാറിനെ മറ്റുമണ്ഡലങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നു. കൂടുതല്‍ കാലം യു.ഡി.എഫിനോട് സ്‌നേഹം കാട്ടിയ പൂഞ്ഞാറുകാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരുമുന്നണിയോടും മമത കാട്ടിയില്ല.
മുന്നണികള്‍ മാറി മത്സരിച്ചപ്പോഴും സ്വതന്ത്രവേഷം കെട്ടിയപ്പോഴും പൂഞ്ഞാറുകാര്‍ക്ക് താൽപര്യം പി.സി. ജോര്‍ജിനോടുതന്നെയായിരുന്നു. അതുതന്നെയാണ് മറ്റു സ്ഥാനാര്‍ഥികള്‍ക്കുള്ള ആശങ്ക. കോണ്‍ഗ്രസിെൻറ സംസ്ഥാനത്തെ പരമോന്നത കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും ജില്ലയിലെ കോണ്‍ഗ്രസിെൻറ അമരക്കാരനുമായി പ്രവര്‍ത്തിച്ചു പരിചയമുള്ള ടോമി കല്ലാനിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. നാലുപതിറ്റാണ്ടിനുശേഷം സ്വന്തം പാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ അവസരം ലഭിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറ്റു തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി സജീവമാണ് മണ്ഡലത്തില്‍.
പി.സി. ജോര്‍ജ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച് ഇരുപത്തെണ്ണായിരത്തിലധികം വോട്ടിന് ജയിച്ചപ്പോഴും രണ്ടാം സ്ഥാനത്ത് എത്താന്‍ യു.ഡി.എഫിന് കഴിഞ്ഞുവെന്നതും അവർക്ക് പ്രതീക്ഷ നൽകുന്നു. പഞ്ചായത്തുതെരഞ്ഞെടുപ്പിലെ തമ്മിലടി ബാധിക്കാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും അവർക്ക് ആത്മവിശ്വാസം നൽകുന്നു. കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഇടതുസ്ഥാനാര്‍ഥിയായി വന്നത് പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിെൻറ കടന്നുവരവും അവരുടെ സ്ഥാനാര്‍ഥി എന്നതുമാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്കുപോയ മണ്ഡലത്തില്‍ വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തിനൊപ്പംപോലും വോട്ടുപിടിക്കാന്‍ എൽ.ഡി.എഫിന് കഴിഞ്ഞിരുന്നില്ല. ഇക്കുറി അത് മറികടന്ന് വിജയിക്കാനുള്ള സാഹചര്യവുമുെണ്ടന്നാണ് ഇടത് ആത്മവിശ്വാസം. പതിനായിരത്തിലധികം വോട്ടുള്ള എസ്.ഡി.പി.ഐ ഇടതിന് വോട്ടുചെയ്യുമെന്ന പ്രഖ്യാപനം വിജയത്തെ ബാധിക്കുമെന്ന ആശങ്ക സി.പി.എമ്മിലെ ഒരുവിഭാഗത്തിനുണ്ട്.
എസ്.ഡി.പി.ഐയുടെ വോട്ട് വേെണ്ടന്ന് പരസ്യമായി പ്രഖ്യാപിച്ചതിനു പിന്നാലെ അവര്‍ ഇടതിന് പിന്തുണ അറിയിച്ചതോടെ തനിക്കു മറ്റുവിഭാഗത്തിെൻറ വോട്ട് കൂടുതല്‍ കിട്ടുമെന്നാണ് പി.സി. ജോര്‍ജ് വിശ്വസിക്കുന്നത്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർഥിക്ക് കിട്ടിയ അത്ര വോട്ടുനേടിയ ബി.ഡി.ജെ.എസുതന്നെയാണ് ഇക്കുറി എന്‍.ഡി.എക്കുവേണ്ടി മത്സരിക്കുന്നത്. അവരും വിജയമാണ് ലക്ഷ്യമാക്കുന്നത്. ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻറും എസ്.എന്‍.ഡി.പി നേതാവുമായ എം.പി. സെന്നാണ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.