ചാ​ണ്ടി ഉ​മ്മ​ന്‍റെ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന ഷാ​ർ​ജ​യി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

പു​തു​പ്പ​ള്ളി വി​ജ​യം സ​ർ​ക്കാ​റി​നെ​തി​രാ​യ പ്ര​തി​ക​ര​ണം -ഇ​ൻ​കാ​സ്​

ദു​ബൈ: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ന്‍റെ ഉ​ജ്ജ്വ​ല വി​ജ​യം കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ ജ​ന​വി​രു​ദ്ധ ഭ​ര​ണ​ത്തി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ഴി​മ​തി​ക്കും ധാ​ർ​ഷ്ട്യ​ത്തി​നും എ​തി​രെ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​മാ​ണെ​ന്ന്​ ഇ​ൻ​കാ​സ്​ യു.​എ.​ഇ ക​മ്മി​റ്റി. എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​യി​രി​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന ശ​രി​യാ​യ വി​ധം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജീ​വി​ച്ചി​രു​ന്ന​പ്പോ​ഴും മ​ര​ണ​ശേ​ഷ​വും ഉ​മ്മ​ൻ ചാ​ണ്ടി​യെ നി​ഷ്ക​രു​ണം വേ​ട്ട​യാ​ടി​യ സി.​പി.​എ​മ്മി​ന് കി​ട്ടി​യ ക​ന​ത്ത പ്ര​ഹ​ര​മാ​ണ് ഈ ​ദ​യ​നീ​യ പ​രാ​ജ​യം.

മി​ക​ച്ച വി​ജ​യം സ​മ്മാ​നി​ച്ച മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ​ക്കും പു​തു​പ്പ​ള്ളി​യി​ലെ പു​തി​യ നാ​യ​ക​ൻ ചാ​ണ്ടി ഉ​മ്മ​നും ഇ​ൻ​കാ​സ് യു.​എ.​ഇ ക​മ്മി​റ്റി​യു​ടെ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ക്കു​ന്ന​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ ജാ​ബി​ർ, ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ടി.​എ. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. പു​തു​പ്പ​ള്ളി​യി​ൽ ചാ​ണ്ടി ഉ​മ്മ​ന്‍റെ വി​ജ​യം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും കെ​ടു​കാ​ര്യ​സ്ഥ​ത​ക്കും ഏ​റ്റ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യാ​ണെ​ന്ന്​ ഇ​ൻ​കാ​സ്​ ദു​ബൈ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചാ​ണ്ടി ഉ​മ്മ​ന്‍റെ വി​ജ​യം ഇ​ൻ​കാ​സ്​ പ്ര​വ​ർ​ത്ത​ക​ർ മ​ധു​രം വി​ത​ര​ണം ചെ​യ്ത്​ ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ്​ ന​ദീ​ർ കാ​പ്പാ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ. നാ​സ​ർ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഹാ​ഷി​ക്​ തൈ​ക്ക​ണ്ടി, ടൈ​റ്റ​സ്​ പു​ല്ലൂ​രാ​ൻ, സി.​എ. ബി​ജു, നൂ​റു​ൽ ഹ​മീ​ദ്, സാ​ദി​ഖ്, മൊ​യ്തു കു​റ്റ്യാ​ടി, ഷ​ബ്​​നാ​സ്, ബി. ​പ​വി​ത്ര​ൻ, അ​ഖി​ൽ തൊ​ടി​ക്ക​ളം, ഷി​ജു പാ​റ​യി​ൽ, റി​യാ​സ്​ മു​ണ്ടേ​രി എ​ന്നി​വ​ർ ആ​ഘോ​ഷ​പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. പു​തു​പ്പ​ള്ളി കേ​ര​ള രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തെ പു​തു​ക്കി​പ്പ​ണി​തി​രി​ക്കു​ക​യാ​ണെ​ന്ന് സാ​മൂ​ഹി​ക, രാ​ഷ്ടീ​യ പ്ര​വ​ർ​ത്ത​ക​ൻ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു.

Tags:    
News Summary - Pudupally victory is a countermeasure against the government - INCAS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.