പള്ളിക്കര പഞ്ചായത്തിൽ മുസ്​ലിം ലീഗിൽനിന്ന്‌ രാജിവെച്ച്‌ ഐ.എൻ.എല്ലിൽ ചേർന്നവരെ സ്വീകരിക്കുന്നു

പള്ളിക്കരയിൽ മുസ്​ലിം ലീഗിൽ കൂട്ടരാജി; നിരവധി പേർ ഐ.എൻ.എല്ലിൽ ചേർന്നു

ഉദുമ (കാസർകോട്​): പള്ളിക്കര പഞ്ചായത്തിൽ മുസ്​ലിം ലീഗിൽനിന്ന്‌ രാജിവെച്ച്‌ നിരവധി പേർ ഐ.എൻ.എല്ലിൽ ചേർന്നു.

പറയങ്ങാനം പ്രദേശത്തുനിന്നാണ്‌ ലീഗിൻെറ സജീവ പ്രവർത്തകരായിരുന്ന റസാഖ്, അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി, സുലൈമാൻ എന്നിവരാണ് രാജിവെച്ചത്‌. ഇവരെ ഐ.എൻ.എൽ മെംബർഷിപ് നൽകി സ്വീകരിച്ചു. ഐ.എൻ.എൽ ജില്ല വൈസ്‌ പ്രസിഡൻറ്​ പി.കെ. അബ്​ദുൽ റഹ്‌മാൻ സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്‌തു.

പഞ്ചായത്ത് പ്രസിഡൻറ്​ ​ഇബ്രാഹിം പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു. എം.യു. ഹംസ, കുഞ്ഞബ്​ദുല്ല മവ്വൽ, മൊയ്‌തു കുന്നിൽ, ടി.എം.എ. ലത്തീഫ്, പി.എച്ച്‌. ഹനീഫ്, ഇസ്​മയിൽ ഹാജി, കെ.കെ. അബ്ബാസ്, കെ. ഫൈസൽ, ശരീഫ് അസ്സു, ഖാലിദ് എന്നിവർ സംസാരിച്ചു. നാഷനൽ പ്രവാസി ലീഗ് ജില്ല സെക്രട്ടറി ബി.കെ. സലിം സ്വാഗതവും കെ.എം. മൊയ്‌തു നന്ദിയും പറഞ്ഞു.

Tags:    
News Summary - mass resignation from IUML and joined INL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.