ബോളിവുഡ് താരം ഐശ്വര്യ റായ് അപകടത്തിൽപ്പെട്ടെന്ന വാർത്ത തള്ളി നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ. മുംബൈയിലെ വസതിയിൽവച്ച് നടിയുടെ ആഡംബര കാറിൽ ബസ് ഇടിച്ച് അപകടമുണ്ടായതായി വാർത്ത പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നടിയോട് അടുപ്പമുള്ളവരുടെ പ്രതികരണം. ഐശ്വര്യ സുഖമായിരിക്കുന്നുവെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി. എന്നാൽ അപകട സമയത്ത് താരം കാറിൽ ഉണ്ടായിരുന്നില്ല എന്നും അഭ്യൂഹങ്ങളുണ്ട്.
മുംബൈയിലെ ജുഹുവിലുള്ള അമിതാഭ് ബച്ചന്റെ വസതിക്ക് സമീപം ഐശ്വര്യയുടെ കാറിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അപകടത്തിന് പിന്നാലെ, നടിയുടെ ബൗൺസർമാരിലൊരാൾ ബസ് ഡ്രൈവറെ മർദിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.
എന്നാൽ കാറിന് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല. അംഗരക്ഷകർ ഈ വിഷയത്തെക്കുറിച്ച് ചർച്ച നടത്തിയ ശേഷം കാർ തിരിച്ചുപോയി. ബസ് ഡ്രൈവർ ഹോൺ മുഴക്കുകയായിരുന്നുവെന്നും അതിനാൽ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി എന്തിനാണ് ഹോൺ മുഴക്കുന്നതെന്ന് ചോദിച്ചുവെന്നുമാണ് സംഭവമെന്ന് പൊലീസ് പറയുന്നു.
ഐശ്വര്യയുടെ കാർ ടൊയോട്ട വെൽഫയർ വി.ഐ.പി എക്സിക്യൂട്ടീവ് ലോഞ്ച് ആണ്. യാത്രക്ക് 1.30 കോടി രൂപയാണ് വില. കഴിഞ്ഞ വർഷമാണ് ഐശ്വര്യ റായ് ഈ വാഹനം സ്വന്തമാക്കിയത്. ഐശ്വര്യയെ കൂടാതെ, അക്ഷയ് കുമാർ, സഞ്ജയ് കപൂർ, അജയ് ദേവ്ഗൺ, രാകേഷ് റോഷൻ, അഭിഷേക് ബച്ചൻ തുടങ്ങിയ സെലിബ്രിറ്റികളും ടൊയോട്ട വെൽഫയറിന്‍റെ ഉടമസ്ഥരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.