എമ്പുരാനേ... സംശയം വേണ്ട, ആ ശബ്ദം പൃഥ്വിയുടെ മകളുടേത് തന്നെ -ദീപക് ദേവ്

'എമ്പുരാനേ'... സംശയം വേണ്ട, ആ ശബ്ദം പൃഥ്വിയുടെ മകളുടേത് തന്നെ -ദീപക് ദേവ്

തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. ട്രെയിലറിലുംസിനിമയിലും പ്രേക്ഷകരെ ഹരം കൊള്ളിച്ച പാട്ടായിരുന്നു എമ്പുരാനെ... എന്നത്. എമ്പുരാനിലൂടെ പൃഥ്വിരാജിന്റെ മകൾഅലംകൃത മേനോനും ഗായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

ചിത്രത്തിലെ 'എമ്പുരാനേ' എന്ന ​ഗാനത്തിനിടെ കേൾക്കുന്ന കുട്ടിയുടെ ശബ്ദം അലംകൃതയുടേതാണ്. എമ്പുരാനേ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് അലംകൃതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സം​ഗീത സംവിധായകനായ ദീപക് ദേവ്. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയും എമ്പുരാനിൽ പാടിയിട്ടുണ്ട്.

തുടക്കത്തിൽ ഒരു മുതിർന്ന സ്ത്രീയുടെ ശബ്ദമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചിത്രത്തിൽ കുട്ടിയുടെ കരച്ചിലിന്റെ ഭാ​ഗമായതുകൊണ്ടാണ് അലംകൃതയെക്കൊണ്ട് പാടിക്കാമെന്ന് തീരുമാനിക്കുന്നത്. എമ്പുരാനെ എന്ന പാട്ട് ആദ്യം കേൾക്കുന്നത് ഒരു കുട്ടിയുടെ ശബ്ദത്തിലാണ്. അലംകൃതയാണ് ആ ഭാ​ഗം പാടിയത്. പടത്തിന്റെ ക്രെഡിറ്റ്സിലും അത് വെച്ചിട്ടുണ്ട്. ഇം​ഗ്ലീഷ് പാട്ടൊക്കെയാണ് മകൾ കൂടുതൽ കേൾക്കാറുള്ളതെന്നും ശ്രമിച്ചുനോക്കാമെന്നും പൃഥ്വി പറഞ്ഞു. എന്നാൽ ഇമോഷൻസുൾപ്പെടെ ഒറ്റപ്രാവശ്യം പറഞ്ഞുകൊടുത്തപ്പോൾ തന്നെ അഞ്ചുമിനിറ്റിനുള്ളിൽ അലംകൃത പാടിക്കഴിഞ്ഞു. ദീപക് ദേവ് പറഞ്ഞു.

Tags:    
News Summary - That voice belongs to Prithvi's daughter - Deepak Dev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.