Antony Varghese Opens  Up About He Meeting With Cristiano Ronaldo In   FIFA World Cup

ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിൽ കണ്ട അനുഭവം പങ്കുവെച്ച് ആന്റണി വർഗീസ്; കണ്ണിൽ നിന്ന് വെളളം വന്നു

 ലോകമെമ്പാടും ആരാധകരുള്ള ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇപ്പോഴിതാ സൂപ്പർ താരത്തെ നേരിൽ കണ്ട അനുഭവം പങ്കുവെക്കുകയാണ് നടൻ ആന്റണി വർഗീസ്. ഒരു എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഖത്തർ വേൾഡ് കപ്പിൽ ക്രിസ്റ്റ്യാനോയെ തുടക്കം മുതലെ ബെഞ്ചിൽ ഇരുത്താതെ കളത്തിൽ ഇറക്കണമായിരുന്നുവെന്നും എന്നാൽ ഇതാകുമായിരുന്നില്ല മത്സരത്തിന്റെ ഫലമെന്നും നടൻ കൂട്ടിച്ചേർത്തു.

പോർച്ചുഗൽ - കൊറിയൻ മത്സരത്തിനിടെ തൊട്ടടുത്ത് നിന്നാണ് റൊണാൾഡോയെ കണ്ടത്. ഞങ്ങൾ ഇരുന്നതിന്റെ വളരെ അടുത്താണ് അദ്ദേഹം ഇരുന്നത്. ശബ്ദം വരെ കേൾക്കാൻ സാധിച്ചു. രോമാഞ്ചം വന്നിട്ട് വിഡിയോ പോലും കൃത്യമായി എടുക്കാൻ സാധിച്ചില്ല. എന്നാലും കുറച്ചൊക്കെ പകർത്തിയിട്ടുണ്ട്. ക്രിസ്റ്റ്യാനോയെ കണ്ട സന്തോഷത്തിൽ കണ്ണിൽ നിന്ന് വെളളമൊക്കെ വന്നു- ആന്റണി വർഗീസ് പറഞ്ഞു.

ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്താതെ തുടക്കം മുതലെ കളിപ്പിക്കണമായിരുന്നെന്നും ആന്റണി അഭിപ്രായപ്പെട്ടു. ഇത്രയും വലിയ കളിക്കാരൻ ​ഗ്രൗണ്ടിലിറങ്ങുമ്പോൾ ഒരു ചെറിയ പേടി എല്ലാവർക്കുമുണ്ടാവുമെന്നുറപ്പാണ്,പുള്ളി കളിക്കാനിറങ്ങുമ്പോൾത്തന്നെ എതിർ ടീമിന് സമ്മർദ്ദമുണ്ടാവും. ആ പേടി കൊടുത്തിരുന്നെങ്കിൽ എന്തായാലും എന്തെങ്കിലുമൊക്കെ സംഭവിച്ചേനേ. ഇതാകുമായിരുന്നില്ല ലോക കപ്പിന്റെ ഫലം -താരം വ്യക്തമാക്കി.

Tags:    
News Summary - Antony Varghese Opens Up About He Meeting With Cristiano Ronaldo In World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.