mohanlal

മായക്കുട്ടിക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ; അച്ഛൻ മകൾക്കു നൽകിയ ബർത്ത്ഡേ ഗിഫ്റ്റ് കലക്കിയെന്ന് ആരാധകർ

മകൾ വിസ്മയക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. ജീവിതത്തിൽ എന്നും സന്തോഷവും ചിരിയും നിറയട്ടെ എന്നായിരുന്നു മകളുടെ ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചത്. മോഹൻലാൽ ചിത്രം എമ്പുരാന്റെ റിലീസ് ദിനത്തിൽ തന്നെ മകളുടെ ജന്മദിനം വന്നത് കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

'ജന്മദിനാശംസകൾ, മായക്കുട്ടി! ഓരോ ദിവസവും നിന്നെ നിന്റെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കട്ടെ! ജീവിതം സന്തോഷവും ചിരിയും നിറയട്ടെ! നിന്നെ ഓർത്ത് ഈ അച്ഛൻ എന്നും അഭിമാനിക്കുന്നു. എപ്പോഴും സ്നേഹിക്കുന്നു.'-മോഹൻലാൽ ഇന്‍സ്റ്റയിൽ കുറിച്ചു.

നിരവധി പേരാണ് വിസ്മയക്ക് പിറന്നാൾ ആശംസകളുമായെത്തിയത്. ‘പിറന്നാളും പടവും ഒരേ ദിവസം’, ‘അച്ഛൻ മകൾക്കു നൽകിയ ബർത്ത്ഡേ ഗിഫ്റ്റ് കലക്കി’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് മോഹൻലാലിന്‍റെ പോസ്റ്റിന് താഴെ വരുന്നത്. 

Tags:    
News Summary - Mohanlal pens a heartwarming birthday wish for his daughter Vismaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.