‘എല്ലാവർഷവും ഞാൻ ആ ഓണക്കോടിയ്ക്കായി കാത്തിരിക്കും’; സഹതാരത്തിന്‍റെ സ്​നേഹസമ്മാനത്തെപ്പറ്റി പറഞ്ഞ്​ മഞ്ജു വാര്യർ

എല്ലാവർഷവും തനിക്ക്​ ലഭിക്കുന്ന ഓണക്കോടിയെപ്പറ്റി മനസുതുറന്ന്​ നടി മഞ്ജു വാര്യർ. എവിടെയാണെങ്കിലും തനിക്ക്​ ഈ ഓണക്കോടി എത്തുമെന്നും താരം പറഞ്ഞു. ഒരു ടി.വി ഷോയിലായിരുന്നു താരം മനസുതുറന്ന്​ സംസാരിച്ചത്​.

സിനിമലോകത്ത് തനിക്കേറെ ആത്മബന്ധമുള്ള നടനും നിർമാതാവുമായ മണിയൻപിളള രാജുവുമായി വർഷങ്ങളായുള്ള അടുപ്പത്തെകുറിച്ച്​ സംസാരിക്കവേയാണ്​ ഓണക്കോടി കഥ താരം പങ്കുവച്ചത്​. ‘രാജുവേട്ടനെ ആദ്യമായി എപ്പോഴാണ് പരിചയപ്പെട്ടത് എ​െന്നാന്നും എനിക്കോർമ്മയില്ല. എത്രയോ വർഷങ്ങളായി രാജുവേട്ടനുമായുള്ള സ്നേഹബന്ധം തുടങ്ങിയിട്ട്. ഞാൻ അഭിനയിച്ചിരുന്ന കാലത്തും അല്ലാത്തപ്പോഴും രാജുവേട്ടൻ കാര്യങ്ങൾ വിളിച്ച് അന്വേഷിക്കുമായിരുന്നു. എന്റെ അച്ഛൻ മരിച്ചതിനു ശേഷം എല്ലാ വർഷവും മുടങ്ങാതെ എനിക്ക് ഓണക്കോടി എത്തിക്കുന്നത് രാജുവേട്ടനും ചേച്ചിയുമാണ്. എല്ലാവർഷവും ഒരു ചെറിയ കുട്ടിയെപ്പോലെ ഞാൻ ആ ഓണക്കോടിയ്ക്കായി കാത്തിരിക്കും’- മഞ്ജു പറയുന്നു.

ജീവിതത്തിൽ വലിയ ഭക്ഷണപ്രിയനും ഫലിത പ്രിയനുമാണ് മണിയൻപിള്ള രാജുവെന്നും മഞ്ജുവാര്യർ പറയുന്നു. ‘രാജുവേട്ടന് ഭക്ഷണത്തോടുള്ള ഇഷ്ടവും അദ്ദേഹത്തിന്റെ സെൻസ് ഓഫ് ഹ്യൂമറും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. യഥാർഥ ജീവിതത്തിൽ അദ്ദേഹം കാണിക്കുന്ന സെൻസ് ഓഫ് ഹ്യൂമറിന്റെ പകുതി പോലും ചെയ്ത സിനിമകളിലോ കഥാപാത്രങ്ങളിലോ ചെയ്യാൻ കഴിഞ്ഞിട്ടില്ല. സംസാരിക്കുമ്പോഴൊക്കെ ഒരു വാചകം കഴിഞ്ഞു രണ്ടാമത്തെ വാചകത്തിൽ നമ്മളെ പൊട്ടിചിരിപ്പിച്ചിട്ടേ രാജുവേട്ടൻ അവസാനിപ്പിക്കാറുള്ളൂ’-മഞ്ജു കൂട്ടിച്ചേർത്തു.

മഞ്ജുവിന് ഓണക്കോടി കൊടുത്തു തുടങ്ങിയതിനു പിന്നിലെ കഥ മണിയൻപ്പിള്ള രാജുവും പങ്കുവച്ചു. ‘മഞ്ജു എന്റെ പാവാട എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ആ സിനിമയിൽ അഭിനയിച്ചതിന് ഞാൻ പൈസ കൊടുത്തപ്പോൾ, എന്തൊക്കെ പറഞ്ഞിട്ടും മഞ്ജു എന്റെ കയ്യിൽ നിന്നും പൈസ വാങ്ങുന്നില്ല. ആ വർഷം ഓണത്തിന് ഞാനൊരു ഡ്രസ്സ് എടുത്തുകൊണ്ട് കൊടുത്തപ്പോൾ മഞ്ജുവിന്റെ കണ്ണൊക്കെ നിറഞ്ഞു. എനിക്ക് ആരും ഓണക്കോടി വാങ്ങി തരാറില്ല എന്ന് പറഞ്ഞു. എന്റെയും കണ്ണ് നിറഞ്ഞു പോയി. അന്ന് തുടങ്ങിയതാണ് ഞാൻ, ഇപ്പോൾ ഏഴെട്ടു വർഷമായിട്ട് എല്ലാ ഓണത്തിനും ഞാൻ ഓണക്കോടി വാങ്ങി കൊടുക്കും. മഞ്ജു എവിടെയാണെങ്കിലും ഞാൻ ഓണക്കോടി കൊറിയർ അയച്ചു കൊടുക്കും. ആ ഓണക്കോടിയിട്ട് പടമൊക്കെ എടുത്തു മഞ്ജു എനിക്ക് അയച്ചു തരും’-മണിയൻപ്പിള്ള രാജു പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.