വിവാദങ്ങൾ കത്തികയറുമ്പോഴും മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെ പ്രശംസിച്ച് നടൻ റഹ്മാൻ. ആ സിനിമ നൽകിയ ദൃശ്യാനുഭവം തന്നെ വിട്ടുപോകുന്നില്ല. ഗംഭീരമായ സ്റ്റോറി ലൈനും എൻഗേജ് ചെയ്യിപ്പിക്കുന്ന തിരക്കഥയുമാണ് സിനിമയുടേത്. എമ്പുരാന്‍ മസ്റ്റ് വാച്ചാണെന്നും ഒരിക്കലും മിസ് ചെയ്യരുതെന്നും ചിത്രം കണ്ട റഹ്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'എല്ലാവര്‍ക്കും ഈദ് ആശംസകള്‍. ഞാന്‍ എമ്പുരാന്‍ കണ്ട് ഇറങ്ങിയതേ ഉള്ളൂ. അത് നല്‍കിയ അനുഭവത്തില്‍ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല. ഗംഭീരമാണ് ചിത്രത്തിന്‍റെ സ്റ്റോറിലൈന്‍. ചിന്തിപ്പിക്കുന്നതും അതേസമയം എന്‍ഗേജ് ചെയ്യിപ്പിക്കുന്നതുമാണ് ഇതിന്‍റെ തിരക്കഥ. രചയിതാവ് മുരളി ഗോപിക്ക് വലിയ കൈയടി. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ അഭിനേതാക്കള്‍ അതിഗംഭീര പ്രകടനങ്ങളാണ് നടത്തിയിരിക്കുന്നത്. ചെയ്യുന്ന ഓരോ റോളിലും ആശ്ചര്യപ്പെടുത്തുന്ന മോഹന്‍ലാലിനെക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ്?
പക്ഷേ ഇവിടെ എടുത്തുപറയേണ്ടത് പൃഥ്വിരാജ് എന്ന സംവിധായകന്‍റെ മികവാണ്. കഥയെയും കഥാപാത്രങ്ങളെയുമൊക്കെ ചേര്‍ത്ത് വിഷ്വലി ഗംഭീരവും ശക്തവുമായ ഒരു സിനിമാറ്റിക് എക്സിപീരിയന്‍സ് സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു നടന്‍ എന്ന നിലയില്‍ നമ്മുടെ സിനിമ അന്തര്‍ദേശീയ തലത്തില്‍ തിളങ്ങുന്നത് കാണുന്നത് ആവേശം പകരുന്നു. നമ്മള്‍ എല്ലാവരെ സംബന്ധിച്ചും അഭിമാന മുഹൂര്‍ത്തമാണ് ഇത്. ഈ ചിത്രം മിസ് ചെയ്യരുത്. ഇതൊരു മസ്റ്റ് വാച്ച് ആണ്. നിർമാതാക്കള്‍ക്കും വലിയ കൈയടി'. റഹ്മാൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.