ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ ചിത്രമാണ് രേഖാചിത്രം. മികച്ച അഭിപ്രായം ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ കളക്ഷൻ നാഴികകല്ലുകൾ പിന്നിട്ട് മുന്നേറുന്നു. 25 ദിവസം തിയ്യറ്ററിൽ പിന്നിട്ട ചിത്രം 75 കോടി കളക്ഷൻ നേടി. സിനിമയുടെ ടോട്ടൽ ബിസിനസാണ് 75 കോടിയിലെത്തുന്നത്. അണിയറപ്രവർത്തകരാണ് ചിത്രത്തിന്‍റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്.
ആസിഫ് അലിയിടെ തന്നെ മുൻ ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം കരിയറിലെ രണ്ടാം 50 കോടി ചിത്രമാണ് രേഖാചിത്രം. കേരളത്തിന് പുറത്തും രേഖാചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. 2025ലെ ആദ്യ 50 കോടി ക്ലബിലെത്തുന്ന മലയാള ചിത്രമാണ് രേഖാചിത്രം.
ജോൺ മന്ത്രിക്കലാണ് രേഖചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിച്ചിരിക്കുന്നത്. ആസിഫ് അലിയെ കൂടാതെ മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുൺ, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. കവ്യ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ വേണു കുന്നപ്പിള്ളിയാണ് സിനിമ നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.