വിവാഹ വാർത്തകൾ പുറത്തുവിട്ട് തെന്നിന്ത്യൻ നടി അഭിനയ. തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി അഭിനയ അറിയിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ആരാധകരുമായി സന്തോഷവാർത്ത പങ്കുവെച്ചത്. പ്രതിശ്രുത വരൻ കുട്ടിക്കാലം മുതൽ തന്റെ അടുത്ത സുഹൃത്താണെന്ന് ഒരു മാസം മുമ്പ് അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ പതിനഞ്ച് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
'മണികൾ മുഴങ്ങട്ടെ, അനുഗ്രഹവർഷമുണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കം കുറിക്കുന്നു'വെന്നാണ് ഇൻസ്റ്റഗ്രാമിൽ അഭിനയ പോസ്റ്റ് ചെയ്തത്. വിവാഹ നിശ്ചയ മോതിരങ്ങൾ ഇട്ട കൈകളുടെ ചിത്രവും പങ്കുവെച്ചു. എന്നാൽ പങ്കാളിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും നടി പങ്കുവെച്ചിട്ടില്ല.
ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. നാടോടികൾ (2009) എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡും മികച്ച സഹനടിക്കുള്ള വിജയ് അവാർഡും ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഇതുവരെ 58 ചിത്രങ്ങളിൽ അഭിനയിച്ചു. ജോജു ജോർജ്ജ് സംവിധാനം ചെയ്ത പണി എന്ന ചിത്രമാണ് അഭിനയയുടേതായി അവസാനമായി പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.