ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നടി പ്രിയങ്ക ചോപ്രയെന്ന് റിപ്പോർട്ടുകൾ.എസ്. എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിനാണ് പ്രിയങ്ക ഉയർന്ന പ്രതിഫലം വാങ്ങുന്നത്. 30 കോടിയാണ് എസ്എസ്ബി29 നായി പ്രിയങ്ക വാങ്ങുന്നതെന്നാണ് ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് പ്രിയങ്ക ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നത്.
നേരത്തെ നടി ദീപിക പദുകോൺ ആയിരുന്നു ഇന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായിക. 15 മുതൽ 20 കോടി വരെയായിരുന്നു താരം ഈടാക്കിയിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയിരുന്നു ദീപികയുടെ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടിയിരുന്നു.
ആർ. ആർ എന്ന ചിത്രത്തിന് ശേഷം എസ്. എസ് . രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് എസ്എസ്എംബി 29. മഹേഷ് ബാബു ആണ് ചിത്രത്തിലെ നായകൻ. 1000- 1300 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.