ഭർത്താവ് ഫഹദ് അഹ്മദിനും മകൾ റാബിയക്കുമൊപ്പം ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. നിറങ്ങളിൽ ആറാടിയുള്ള ചിത്രങ്ങളായിരുന്നു അവ. സ്വരയുടെയും മകളുടെയും മുഖത്ത് വർണങ്ങൾ പൂശിയിരുന്നു. എന്നാൽ ഹഫദിന്റെ മുഖത്ത് നിറങ്ങൾ ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് ഫഹദ് ഹോളി ആഘോഷിച്ചില്ല എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ സ്വരക്കെതിരെ ട്രോളുകൾ വന്നിരുന്നു.
ഇപ്പോൾ ഫഹദ് മുഖത്ത് ചായമിടാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സ്വരയില്ലോൾ...മറ്റൊന്നുമല്ല, റമദാൻ വ്രതം അനുഷ്ഠിച്ചിരുന്നത് കൊണ്ടാണ് ഫഹദ് മുഖത്ത് ചായം തേക്കാത്തതെന്നാണ് സ്വര പറയുന്നത്. എന്തുകൊണ്ടാണ് നിങ്ങളുടെ ഭർത്താവ് മുഖത്ത് ചായം തേക്കാത്തത് എന്നായിരുന്നു ഒരാളുടെ ചോദ്യം. എന്തുകൊണ്ട് നിങ്ങളുടെ ഭർത്താവ് ഹോളി ആഘോഷിച്ചില്ല എന്ന് മറ്റൊരാളും ചോദിച്ചു.
ഇതിനെല്ലാം മറുപടിയായി കുടുംബത്തിനൊപ്പം ഹോളി ആഘോഷത്തിന്റെ ചിത്രങ്ങൾ സ്വര വീണ്ടും പങ്കുവെച്ചു. എല്ലാവർക്കും സന്തോഷം നിറഞ്ഞ ഹോളി ആശംസകൾ...മറ്റൊരു പ്രധാന കാര്യം ഓർമിപ്പിക്കാറുണ്ട്. മറ്റൊരാളെ നിർബന്ധിച്ച് പങ്കെടുപ്പിക്കാതെ ആർക്കും ഏതൊരു ഉൽസവവും സന്തോഷപൂർവം ആഘോഷിക്കാമെന്നും സ്വര ഫോട്ടോകൾക്കൊപ്പം കുറിച്ചു.
2023ലാണ് സ്പെഷ്യൽ മാര്യേജ് നിയമപ്രകാരം സ്വരയും ഫഹദും വിവാഹിതരായാണ്. അതേവർഷം തന്നെ ഇരുവർക്കും മകൾ ജനിച്ചു. മിശ്ര വിവാഹത്തിന്റെ പേരിൽ ഇവർക്കെതിരെ നിരന്തരം ട്രോളുകൾ ഉണ്ടാകാറുണ്ട്. സമാജ്‍വാദി പാർട്ടി നേതാവാണ് ഫഹദ്. സന്തോഷനിമിങ്ങളെല്ലാം സ്വര ഭാസ്കർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്. സ്വരയുടെ ഫാഷിസ്റ്റ് വിരുദ്ധ പോസ്റ്റുകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.