നസ്ലിൻ-കല്യാണി പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം

നസ്ലിൻ-കല്യാണി പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം

അരുണ്‍ ഡൊമിനിക് ഒരുക്കുന്ന നസ്ലിന്‍-കല്യാണി പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചാണ് ഒറ്റയാന്‍ കാര്‍ അക്രമിച്ചത്. ഇന്ന് രാവിലെ ആറര മണിയോടെയാണ് സംഭവം.

കണ്ണംകുഴി സ്വദേശിയായ അനിലിന്റെ കാര്‍ ആണ് ഒറ്റയാന്‍ തകര്‍ത്തത്. ഷൂട്ടിങ്ങിന് വേണ്ടി ആളുകളുമായി അനില്‍ ലൊക്കേഷനിലേക്ക് വരുന്ന വഴിക്കാണ് കണ്ണംകുഴി ഭാഗത്ത് വെച്ച് റോഡിന് നടുവില്‍ നിലയുറപ്പിച്ച കാട്ടാന വാഹനത്തെ ആക്രമിച്ചത്.

Tags:    
News Summary - A car carrying the shooting team of Naslen Kalyani Priyadarshan was attacked by Wild Elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.