രാഗേഷ് കൃഷ്ണന് പിന്തുണയുമായി മാർക്കോ ടീം; നന്ദി അറിയിച്ച് രാഗേഷ്- വിഡിയോ

രാഗേഷ് കൃഷ്ണന് പിന്തുണയുമായി 'മാർക്കോ' ടീം; നന്ദി അറിയിച്ച് രാഗേഷ്- വിഡിയോ

സെറിബ്രൽപാൾസി എന്ന രോഗത്തെ നിശ്ചയദാർഢ്യം കൊണ്ട് കീഴ്‍പ്പെടുത്തി സിനിമാ സംവിധാനം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച രാഗേഷ് കൃഷ്ണന് സാമ്പത്തിക സഹായവും തുടർന്നും സിനിമ ഒരുക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്ത്'മാർക്കോ' ടീം. രാഗേഷ് കൃഷ്ണൻ തന്‍റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വിഡിയോയിലാണ് മാർക്കോ ടീമിന് നന്ദി അറിയിച്ചിരിക്കുന്നത്. ഈയൊരു ജീവിതാവസ്ഥയിലും ഒരു സിനിമ സംവിധാനം ചെയ്ത് മൂന്നാഴ്ച തിയറ്ററുകളിൽ ഓടിക്കാൻ കഴിഞ്ഞതിൽ രാഗേഷ് കൃഷ്ണനുള്ള ഒരു അംഗീകാരം കൂടിയാണിതെന്നും മാർക്കോ ടീം അറിയിച്ചിട്ടുണ്ട്.

'കഴിഞ്ഞ നവംബർ 29ന് തിയേറ്ററുകളിൽ റിലീസായ എന്‍റെ ചിത്രം 'കളം@24' മൂന്നാഴ്ച തിയറ്ററിൽ ഓടിയിരുന്നു. പലരിൽ നിന്നും നല്ല അഭിപ്രായം ലഭിച്ചു. ഏറെ നാളത്തെ കഷ്ടപ്പാടിനൊടുവിലാണ് സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞത്. നിരവധിപേർ നല്ല വാക്കുകള്‍ വിളിച്ചറിയിച്ചു. അക്കൂട്ടത്തിൽ മാർക്കോ പ്രൊഡ്യൂസര്‍ ഷെരീഫിക്ക എന്നെ ഞെട്ടിച്ചുകളഞ്ഞു. നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹം നേരിട്ടാണ് എന്നെ വിളിച്ചത്. ശേഷം അദ്ദേഹത്തിന്‍റെ ചില സുഹൃത്തുക്കള്‍ എന്നെ വീട്ടിൽ വന്നു കണ്ടു. സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. സാമ്പത്തിക സഹായവും നൽകുകയുണ്ടായി. ഒത്തിരി നന്ദിയുണ്ട്. എന്നെപോലെയുള്ള ആളുകള്‍ക്ക് വലിയൊരു പ്രചോദനമാണ് അദ്ദേഹം തന്നിരിക്കുന്നത്. ഒത്തിരി സന്തോഷം തോന്നിയ നിമിഷമായിരുന്നു, എന്‍റെ സിനിമ കാണണമെന്നും നേരിട്ട് കാണണമെന്നും അദ്ദേഹം വാക്ക് നൽകിയിട്ടുണ്ട്. മാർക്കോയ്ക്ക് വിജയാശംസകള്‍. ഞങ്ങളുടെ പടം ഒടിടി റിലീസിനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്', രാഗേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' മികച്ച സ്വീകാര്യത നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ഹെവി മാസ് വയലൻസ് മൂവി എന്നാണ് ഏവരും ചിത്രത്തെക്കറിച്ച് പറയുന്നത്.


Full View


Tags:    
News Summary - Unni mukundan Marco Team Support Ragesh Krisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.