ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് ആമിർ ഖാൻ. പിതാവ് താഹിർ ഹുസ്സൈൻ ബോളിവുഡിലെ അറിയപ്പെടുന്ന നിർമാതാവായിരുന്നെങ്കിലും താരത്തിന്റെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ല. ചെറുപ്പത്തിൽ കുടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നു.സ്കൂൾ ഫീസ് അടക്കാൻ പോലും പണമില്ലാത്ത സമയമുണ്ടായിരുന്നു.
പിതാവിന് കഴുത്തറ്റം കടംകയറിയ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആമിർ ഖാൻ. ഹ്യൂമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പിതാവിന് ഏറെ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നുവെന്നും കടംതീർക്കാനായി വലിയ ലോണുകൾ എടുത്തതായും നടൻ പറഞ്ഞു.
'പത്ത് വയസായിരുന്നു പ്രായം. അന്ന് ഞങ്ങളെ ഏറെ വിഷമിപ്പിച്ചത് പിതാവിനെ കാണുന്നതായിരുന്നു. കാരണം അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു. അന്ന് ഇത്രയും രൂപ ലോൺ എടുക്കേണ്ടിയിരുന്നില്ല എന്ന് അദ്ദേഹം ചിന്തിച്ചിരുന്നില്ല. പിതാവ് നിർമിച്ച പല ചിത്രങ്ങളും തിയറ്ററുകളിൽ പരാജയപ്പെട്ടു. അതിനാൽ അദ്ദേഹത്തിന്റെ കൈയിൽ പണമില്ലാതെ വന്നു.
പിതാവിന്റെ പ്രശ്നം കുടുംബത്തേയും ബാധിച്ചിരുന്നു. കടക്കാർ ഞങ്ങളേയും വിളിച്ചിരുന്നു. അന്ന് അവരോട്റ അവധി പറയുന്നത് കേൾക്കാമായിരുന്നു. കഴുത്തറ്റം കടംകയറി നിൽക്കുന്ന അവസ്ഥയിലും എല്ലാവർക്കും പണം തിരികെ നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു'- നടൻ കൂട്ടിച്ചേർത്തു.
ലാൽ സിങ് ഛദ്ദയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആമിർ ഖാൻ. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. ബോക്സോഫീസിൽ വൻ പരാജയമായിരുന്നു. എന്നാൽ ഒ.ടി.ടിയിൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച കാഴ്ചക്കാരെ നേടി. ലാൽ സിങ് ഛദ്ദക്ക് ശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് നടൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.