നടി കുളപ്പുള്ളി ലീലയുടെ അമ്മ അന്തരിച്ചു

കൊച്ചി:പ്രശസ്ത നടി കുളപ്പുള്ളി ലീലയുടെ അമ്മ രു​ഗ്മിണി(97) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.നോര്‍ത്ത് പറവൂര്‍ ചെറിയ പള്ളിയിലെ വീട്ടില്‍ അമ്മക്കൊപ്പമാണ് കുളപ്പുള്ളി ലീല താമസിച്ചിരുന്നത്. മൃതദേഹം വൈകിട്ട് നാലോടെ വീട്ടിലെത്തിക്കും. നാളെ 12നാണ് സംസ്കാരം.

പരേതനായ കൃഷ്ണകുമാറാണ് കുളപ്പുള്ളി ലീലയുടെ ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ പിറന്ന് എട്ടാം നാളിലും മറ്റൊരാള്‍ പതിമൂന്നാം വയസ്സിലും മരണപ്പെട്ടു.

Tags:    
News Summary - Actress Kulappulli Leela's Mother Passed Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.