തിയറ്ററുകൾ കൈവിട്ട ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദക്ക് ഒ.ടി.ടിയിൽ ഗംഭീര സ്വീകരണം; ഇന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ സൂപ്പർ ഹിറ്റ്

ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദ. ആഗസ്റ്റ് 11 ന് തിയറ്റർ റിലീസായ ചിത്രത്തിന് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. 180 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ബോക്സോഫീസിൽ തകർന്നടിയുകയായിരുന്നു.

വിവാദങ്ങളുടെ അകമ്പടിയോടെ എത്തിയ ചിത്രം തിയറ്ററുകളിൽ നിന്ന് 129 കോടി മാത്രമാണ് നേടിയത്. ഇത് ആമിർ ഖാന്റ കരിയറിലെ വലിയ പരാജയമായിരുന്നു.  എന്നാൽ തിയറ്ററുകൾ കൈവിട്ട  ലാൽ സിങ് ഛദ്ദക്ക് ഒ.ടി.ടിയിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒക്ടോബർ 5 ന് നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രം ഇതിനോടകം തന്നെ മികച്ച കാഴ്ചക്കാരെ നേടിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് ചിത്രം. ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ് ലാൽ സിങ് ഛദ്ദ. പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യക്ക് പുറത്ത് നിന്നും മികച്ച കാഴ്ചക്കാരെ നേടാൻ ലാൽ സിങ് ഛദ്ദക്ക്  ആയിട്ടുണ്ട്.

1994 ൽ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാൽ സിങ് ഛദ്ദ. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രം ആമീർ ഖാൻ പ്രൊഡക്ഷൻസും വിയാകോം 18 സ്റ്റുഡിയോയും ചേർന്നാണ് നിർമിച്ചത്. ആമിർ ഖാനോടൊപ്പം കരീന കപൂര്‍, മോന സിങ്, നാഗ ചൈതന്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള അവതരിപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - Aamir Khan's 'Laal Singh Chaddha' reigns on No 1 spot on Netflix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.