ഭർത്താവ് തന്റെ നഗ്നവിഡിയോകൾ വിറ്റുവെന്ന ആരോപണവുമായി രാഖി സാവന്ത്

ഭർത്താവ് തന്റെ നഗ്നവിഡിയോകൾ വിറ്റുവെന്ന ആരോപണവുമായി രാഖി സാവന്ത്

മുംബൈ: ഭർത്താവ് ആദിൽ ഖാൻ തന്റെ നഗ്നവിഡിയോകൾ ചിത്രീകരിച്ച് വിറ്റുവെന്ന ആരോപണവുമായി രാഖി സാവന്ത്. ഇ.ടി ടൈംസ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഭർത്താവിനെതിരെ രാഖി സാവന്ത് നൽകിയ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് അവരുടെ വെളിപ്പെടുത്തൽ.

തനു ചൻഡേലി​നെ വിവാഹം കഴിക്കാൻ ആദിൽ തയാറെടുക്കുകയായിരുന്നുവെന്ന ആരോപണവും രാഖി ഉയർത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തന്റെ പരാതിയിൽ സൈബർ ക്രൈം ഡിപ്പാർട്ട്മെന്റും അ​ന്വേഷണം നടത്തുന്നുണ്ട്.

ആദിലിന് ഒരിക്കലും ജാമ്യം ലഭിക്കരുത്. തന്റെ മെഡിക്കൽ റിപ്പോർട്ട് വിവരങ്ങൾ പൊലീസിന് സമർപ്പിച്ചിട്ടുണ്ട്. എനിക്ക് കോടതിയിൽ നിന്നും നീതിവേണം. ആദിൽ എന്നെ പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തു. എന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തന്റെ ഒ.ടി.പി മോഷ്ടിച്ച് ആദിൽ പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന് രാഖി സാവന്ത് ആരോപിച്ചു.

പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ സംഘടിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം രാഖി സാവന്തിന്റെ അഭിഭാഷകർ പറഞ്ഞു. തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കുമ്പോൾ ആദിലിന്റെ പൊലീസ് കസ്റ്റഡിക്കായി വാദിക്കും. ആദിലിന് ജാമ്യം നൽകാവുന്ന സാഹചര്യം ഇപ്പോൾ കേസിലില്ലെന്നും രാഖി സാവന്തിന്റെ അഭിഭാഷകർ പറഞ്ഞു.

Tags:    
News Summary - Adil has taken my nude videos and sold them: Rakhi Sawant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.