ഫ​ർ​ഹാ​ൻ അ​ഖ്ത​റും ശി​ബാ​നി ദ​ൻ​ദേ​ക​റും  

ഫർഹാൻ അഖ്​തർ വിവാഹിതനായി

മും​ബൈ: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഫ​ർ​ഹാ​ൻ അ​ഖ്ത​റും ഗാ​യി​ക ശി​ബാ​നി ദ​ൻ​ദേ​ക​റും വി​വാ​ഹി​ത​രാ​യി. ജാ​വേ​ദ്​ അ​ക്​​ത​ർ, ശ​ബാ​ന അ​സ്മി എ​ന്നി​വ​രു​ടെ ഖ​ണ്ഡ​ല​യി​ലെ ഫാം ​ഹൗ​സി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു ച​ട​ങ്ങ്. ക്രി​സ്ത്യ​ൻ ആ​ചാ​ര പ്ര​കാ​ര​മാ​ണ്​ ച​ട​ങ്ങു​ക​ൾ. 2018ലാ​ണ്​ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന അ​ഭ്യൂ​ഹം തു​ട​ങ്ങി​യ​ത്. ഫ​ർ​ഹാ​ന്റെ ര​ണ്ടാം​വി​വാ​ഹ​മാ​ണി​ത്. ഹെ​യ​ർ സ്റ്റൈ​ലി​സ്​​റ്റ്​ അ​ധു​ന ഭ​ബാ​നി​യാ​ണ്​ ആ​ദ്യ ഭാ​ര്യ. 2016ൽ ​ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു. ബ​ന്ധ​ത്തി​ൽ ര​ണ്ടു​ മ​ക്ക​ളു​ണ്ട്. ജാ​വേ​ദ്​ അ​ഖ്​​ത​റി​ന് ആ​ദ്യ ഭാ​ര്യ ഹ​ണി ഇ​റാ​നി​യി​ലു​ള്ള മ​ക​നാ​ണ്​ ഫ​ർ​ഹാ​ൻ. ചാ​ന​ൽ അ​വ​താ​ര​ക​യും മോ​ഡ​ലും​കൂ​ടി​യാ​ണ്​ ശി​ബാ​നി.


Tags:    
News Summary - Farhan Akhtar and Shibani Dandekar are married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.