ഓസ്കർ പട്ടികയില്‍ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി 'ലാപതാ ലേഡീസ്' പുറത്ത്

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന ലാപതാ ലേഡീസ് ഓസ്കർ ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്തായി. എന്നാൽ ഹിന്ദി ചിത്രമായ യുകെയുടെ ഔദ്യോഗിക എന്‍ട്രി 'സന്തോഷ്' എന്ന ചിത്രം ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഡിസംബർ 17 നാണ് ഷോർട്ടലിസ്റ്റ് അക്കാദമി പുറത്തുവിട്ടത്.

ഓസ്‌കറില്‍ 'ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം' വിഭാഗത്തിലാണ് ലാപതാ ലേഡീസ് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നത്. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിട്ടായിരുന്നു ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. കിരൺ റാവു സംവിധാനം ചെയ്ത ചിത്രം ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്ലിങ് പിക്ചേഴ്സ്, ജിയോ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചത്. 

ഇന്ത്യയിലെ ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ലപാത ലേഡീസ്. ബിപ്ലബ് ഗോസ്വാമിയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം 2024 മാർച്ച് ഒന്നിനാണ് തിയറ്ററിലെത്തിയത്. പുതുമുഖങ്ങളായ പ്രതിഭ രത്ന, സ്പർഷ് ശ്രീവാസ്തവ്, നിതാൻഷി ഗോയൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഏപ്രിൽ 26ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു.ചി​രി​ക്കാ​നും അ​തി​ലേ​റെ ചി​ന്തി​ക്കാ​നും ചി​ത്ര​ത്തി​ൽ ഏ​റെ​യു​ണ്ട്.

ലാപത ലേഡീസിന്‍റെ പ്രത്യേക പ്രദർശനം സുപ്രീംകോടതിയിൽ നടന്നിരുന്നു. സുപ്രീംകോടതിയിലെ ജഡ്ജിമാർക്കും അവരുടെ കുടംബാംഗങ്ങൾക്കും മറ്റ് കോടതി ഉദ്യാഗസ്ഥർക്കും വേണ്ടിയാണ് പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. തിയറ്റർ റിലീസിന് മുമ്പ് 2023ൽ ടൊറന്‍റോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ‘ധോബി ഘട്ടി’ന് ശേഷം കിരൺ റാവു സംവിധാനം ചെയ്ത ചിത്രമാണ് ലാപതാ ലേഡീസ്.

Tags:    
News Summary - Laapataa Ladies crashes out of Oscars 2025 race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.