ആർ.എ ക്രിയേഷൻസ് സിനിമ കമ്പനിയും ഗംഗോത്രി സിനിമാസും ചേർന്നൊരുക്കുന്ന ബിജുമോൻ മുട്ടത്ത് സംവിധാനം ചെയ്ത 'പാടം പൂത്ത കാലം' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. തൃശൂർ കനകമല, തെക്കൻ പറവൂർ, അരയങ്കാവ് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. നൗഷാദ് ടി.എം, സാജു മുട്ടത്ത് എന്നിവർ ചേർന്നാണ് നിർമാണം.
മോഹൻലാൽ ആരാധകനായ നായകൻ കൂടപ്പിറപ്പുകളായി കൂടെകൂട്ടിയ സുഹൃത്തുക്കളോടൊപ്പമുള്ള ജീവിതം ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നൽകി ചിത്രീകരിച്ച സിനിമയിൽ അതിമനോഹരങ്ങളായ നാലു ഗാനങ്ങളുണ്ട്. പുതുമുഖങ്ങളായ മുഹമ്മദ് റാഫി, മിൻഷ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോമഡി സ്കിറ്റുകളിലൂടെ ശ്രദ്ധേയരായ സുമേഷ് ചന്ദ്രൻ (ദൃശ്യം 2 ഫെയിം), ശിവദാസ് മാറമ്പള്ളി, ചാർളി, സ്ഫടികം ജോർജ്, എം. പദ്മകുമാർ, സുന്ദരപാണ്ടി, ചെമ്പിൽ അശോകൻ, ലിഷോയ്, പി.കെ. ബൈജു, ബിനോജ് കുളത്തൂർ, കുമാർ സേതു, വിനോദ് പുളിക്കൽ, കോട്ടയം പുരുഷൻ, അജീഷ് കോട്ടയം, ചിത്തരഞ്ജൻ, സിറിൾ, സോനു, കെ.പി പങ്കജാക്ഷൻ, കലേശൻ, ബാസ്റ്റിൻ, സുബീഷ്, നീന കുറുപ്പ്, ഗായത്രി വർഷ, കൊളപ്പുള്ളി ലീല, ഗായത്രി, തുടങ്ങിയവരും ബാലതാരങ്ങളായ മാസ്റ്റർ ശ്രീഹരി സാജു, സൂര്യ കിരൺ, ആദവിൻ, തെരേസ, തമന്ന എന്നിവരാണ് സിനിമയിലെ അഭിനേതാക്കൾ.
കാമറ-ഷമീർ മുഹമ്മദ്, മധു മാടശ്ശേരി, സുഗുണൻ ചൂർണിക്കര, രാഗേഷ് സ്വാമിനാഥൻ, വിശ്വ ജ്യോതിഷ് ബാലകൃഷ്ണൻ എന്നിവർ രചിച്ച ഗാനങ്ങൾക്ക് രാഗേഷ് സ്വാമിനാഥൻ സംഗീതം നൽകുന്നു. മധു ബാലകൃഷ്ണൻ, മൃദുല വാരിയർ, രാഗേഷ് സ്വാമിനാഥൻ, ധനുഷ് സുനിൽകുമാർ തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചത്.
കലാസംവിധാനം-എസ്.എ സാമി, ഷബീർ അലി, പ്രൊഡക്ഷൻ കൺട്രോളർ-ഹോചിമിൻ കെ.സി, ചീഫ് അസോ. ഡയറക്ടർ-കെ. വിനോദ്, എഡിറ്റിങ്-മിൽജോ ജോണി, സൗണ്ട് ഇഫക്ട്-ശോഭിത്ത് ശോഭൻ, പി.ആർ.ഓ- ഷെജിൻ, സ്റ്റണ്ട്-ബ്രൂസിലി രാജേഷ്, കൊറിയോഗ്രാഫി-ഗോകുൽ & അരുൺ. മേക്കപ്പ് ഷൈൻ നെല്ലങ്കര, മുകേഷ്, സിജു, വസ്ത്രാലങ്കാരം-ബുസി.
സ്പോട്ട് എഡിറ്റിങ്-ജോബിൻ, കാമറ സഹായികൾ-സുബിൽ രാജ്, സന്ദീപ് സാബു, സംവിധാന സഹായികൾ-ശരത്, സഞ്ജയ്, ജെറി, അനന്തു, ഫോട്ടോഗ്രാഫി-രാഗേഷ് എ.ആർ, സ്റ്റുഡിയോ-ശ്രീരാഗം, തൃശൂർ. ഗതാഗതം-ബൈജു, പരസ്യകല-മിഥുൻ രാജ് കാറ്റ്സ് മീഡിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.