ദിലീഷ് പോത്തൻ , മാത്യു തോമസ്, അജു വർഗീസ് , സൈജു കുറുപ്പ് ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ജാസി ഗിഫ്റ്റ് ആലപിച്ച കണ്ണ് കൊണ്ട് നുള്ളി എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജൂൺ 17 മുതൽ ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്.
പുതുമുഖം മാളവിക മനോജാണ് ചിത്രത്തിൽ നായികയാകുന്നത്. ശ്രീജിത്ത് രവി, നിഷാ സാരംഗ്, ശ്രീജിത്ത് വി. പൈ, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്സ് എന്റര്‍ടൈയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് പ്രകാശൻ പറക്കട്ടെ നിർമ്മിക്കുന്നത്.
മനു മഞ്ജിത്തിന്റെയും, ബി.കെ ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ചായാഗ്രഹണം - ഗുരുപ്രസാദ്, എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, സൗണ്ട് - ഷെഫിൻ മായൻ , കല - ഷാജി മുകുന്ദ്, ചമയം - വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം - സുജിത് സി എസ്, സ്റ്റിൽസ് - ഷിജിൻ രാജ് പി, പരസ്യകല - മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ - ദിനിൽ ബാബു, നിർമ്മാണ നിർവ്വഹണം - സജീവ് ചന്തിരൂർ, പി ആർ ഒ - മഞ്ജു ഗോപിനാഥ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.