കുറ്റാന്വേഷണ കഥയുമായി എത്തുന്ന 'പ്രൈസ് ഓഫ് പൊലീസി'ന്‍റെ പൂജ കൊച്ചിയിൽ നടന്നു. അമ്മ സംഘടനയുടെ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ സംവിധായകൻ ജോഷി ആദ്യതിരിതെളിച്ചു. എ. ബി.എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉണ്ണി മാധവാണ്. രാഹുൽ കല്യാണാണ് രചന. കലാഭവൻ ഷാജോൺ, മിയ, രാഹുൽ മാധവ്, റിയാസ്ഖാൻ, തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ, വൃദ്ധി വിശാൽ, സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു, കോട്ടയം രമേഷ്, അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ, ബിജു പപ്പൻ, പ്രിയാമേനോൻ, സാബു പ്രൗദീൻ, മുൻഷി മധു, റോജിൻ തോമസ് എന്നിവരും അഭിനയിക്കുന്നു.
ഛായാഗ്രഹണം - ഷമിർ ജിബ്രാൻ , ലൈൻ പ്രൊഡ്യൂസർ - അരുൺ വിക്രമൻ , സംഗീതം, പശ്ചാത്തല സംഗീതം - റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് - അനന്തു എസ് വിജയ്, ഗാനരചന - ബി കെ ഹരിനാരായണൻ , പ്രെറ്റി റോണി , ആലാപനം - കെ എസ് . ഹരിശങ്കർ, നിത്യാ മാമ്മൻ , അനാമിക, കൊറിയോഗ്രാഫി - കുമാർശാന്തി മാസ്റ്റർ, കല- അർക്കൻ എസ് കർമ്മ, ചമയം - പ്രദീപ് വിതുര, കോസ്‌റ്റ്യും - ഇന്ദ്രൻസ് ജയൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, അസ്സോസിയേറ്റ് ഡയറക്ടർ - അരുൺ ഉടുമ്പൻചോല , അസിസ്റ്റന്റ് ഡയറക്‌ടേഴ്സ് - അനീഷ് കെ തങ്കപ്പൻ , സുജിത്ത് സുദർശൻ , പ്രൊഡക്ഷൻ മാനേജേഴ്സ് - പ്രസാദ് മുണ്ടേല, ഗോപൻ ശാസ്തമംഗലം, ഡിസൈൻസ് - പ്രമേഷ് പ്രഭാകർ , സ്റ്റിൽസ് - അജി മസ്കറ്റ്, പി ആർ ഒ - അജയ് തുണ്ടത്തിൽ.
ജൂൺ 29ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ തിരുവനന്തപുരം, ബാംഗ്ളൂർ, ചെന്നൈ എന്നിവിടങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.