ലൈഗർ എടുത്ത് പുലിവാല് പിടിച്ച് പുരി ജഗന്നാഥ്; പൊലീസ് സംരക്ഷണം വേണമെന്ന്

റെ പ്രതീക്ഷയോടെ എത്തിയ വിജയ് ദേവരകൊണ്ടയുടെ ബിഗ്ബജറ്റ് ചിത്രമായിരുന്നു ലൈഗർ. എന്നാൽ ചിത്രത്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ല. ഇപ്പോഴിതാ തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസ് സഹായം തേടിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ പുരി ജഗന്നാഥ്.

വിതരണക്കാർ തങ്ങൾക്കുണ്ടായ നഷ്ടം തികത്തണമെന്ന് ആവശ്യപ്പെട്ട്  ഭീഷണിപ്പെടുത്തുകയാണെന്ന് പുരി ജഗന്നാഥ് പറയുന്നു. എന്നാൽ കരാർ പ്രകാരമുള്ള പണം താൻ മുഖ്യ വിതരണക്കാരനായ വാരങ്കൽ ശ്രീനുവിന് നൽകിയെന്നും  സംവിധായകൻ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ ഇയാൾ സഹ വിതരണക്കാർക്ക് പണം നൽകിയില്ലെന്നും ഇവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ജ​ഗന്നാഥ് ആരോപിക്കുന്നു.

വിജയ് ദേവരകൊണ്ടയെക്കൂടാതെ അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ലൈഗർ ആഗസ്റ്റ് 25 നാണ് തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം 25 കോടിയോളം ആ​ഗോളതലത്തിൽ നേടിയിരുന്നു. എന്നാൽ പിന്നിടുളള ദിവസങ്ങളിൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായില്ല.

Tags:    
News Summary - Puri Jagannadh seeks police protection after threats from distributors over settlement of losses post Liger's failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.