യു.കെ/അയർലൻഡ് എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ പണം വാരിയ സൗത്ത് ഇന്ത്യൻ ചിത്രമായി മാറി പുഷ്പ 2 ദി റൂൾ. പ്രഭാസ്-രാജമൗലി കൂട്ടുക്കെട്ടിന്‍റെ ബ്രഹ്മാണ്ട ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ റെക്കോഡാണ് പുഷ്പ പഴങ്കഥയാക്കിയത്. ആറ് ആഴ്ചയോളം വിദേശത്ത് ഒരു ഇന്ത്യൻ ചിത്രം തിയറ്ററിൽ ഓടുന്നത് ചരിത്രമാണ്.
റിപ്പോർട്ടുകൾ അനുസരിച്ച് അല്ലു അർജുൻ-സുകുമാർ കൂട്ടുകെട്ടിലെത്തിയ പുഷ്പ-2 26 ലൊക്കേഷനിൽ നിന്നും 2.72കെ യൂറോ സ്വന്തമാക്കിയിട്ടുണ്ട്. ടോട്ടൽ കളക്ഷനിൽ 1,9 മില്യൺ യൂറോയും ചിത്രം നേടി. യുകെ/അയർലൻഡ് എന്നിവടങ്ങളിൽ നിന്നും ഇത്രയും കളക്ഷൻ നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമാണ് പുഷ്പ 2. 1.82 മില്യണായിരുന്നു ബാഹുബലി നേടിയത്.
ഗ്ലോബൽ ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ മാത്രം ഇന്ത്യൻ ചിത്രമാണ് പുഷ്പ 2. 39 ദിവസം കൊണ്ട് 1768.93 കോടിയാണ് ലോകമെമ്പാട് നിന്നും പുഷ്പ സ്വന്തമാക്കിയത്. ആർ.ആർ. ആർ. കെ.ജി.എഫ്-2 എന്നിവയുടെയെല്ലാം കളക്ഷൻ ഇതിനോടകം തന്നെ പുഷ്പ 2 മറികടന്നിട്ടുണ്ട്. 2059 കോടി കളക്ഷൻ നേടിയിട്ടുള്ള ദംങ്കലും, 1800 കോടി നേടിയ ബാഹുബലി രണ്ടാം ഭാഗവും മാത്രമാണ് പുഷ്പ മുന്നിലുള്ളത്.
ജനുവരി 17ന് പുഷ്പയുടെ റിലോഡഡ് വെർഷൻ പുറത്തിറക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പുതിയ വെർഷനിൽ 20 മിനിറ്റ് അധികം ചേർത്തിട്ടുണ്ട്. അല്ലു അർജുൻ നായകാനായെത്തുന്ന ചിത്രത്തിൽ രാശ്മിക മന്ദാനയാണ് നായിക വേഷം ചെയ്യുന്നത്. ഫഹദ് ഫാസിൽ, അനശ്വര ഭര്ദ്വാരാജ് , എന്നിവരും പ്രധാന വെഷത്തിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.