ജീവിതത്തിൽ അതുപോലെ മറ്റൊരാളും എന്നെ പിന്തുണച്ചിട്ടില്ല -രശ്മിക

തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയതാരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഏകദേശം ഒരേ സമയത്താണ് ഇരുവരും സിനിമയിൽ സജീവമാകുന്നത്. താരങ്ങളൊന്നിച്ചെത്തിയ ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങൾ വൻ വിജയമായിരുന്നു.

ഇപ്പോഴിതാ വിജയ് ദേവരകൊണ്ട ജീവിതത്തിലും കരിയറിലും ചെലുത്തിയ സ്വാദീനത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് രശ്മിക. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ജീവിതത്തിലെ മോശംഘട്ടങ്ങളിൽ തനിക്ക് പിന്തുണ നൽകി നടൻ ഒപ്പം നിന്നതിനെക്കുറിച്ച് പറഞ്ഞത്. തങ്ങൾ ഒന്നിച്ച് വളർന്നവരാണെന്നും തന്റെ വളർച്ചക്ക് പിന്നിൽ വിജയ്യുടെ പങ്ക് വളരെ വലുതാണെന്നും നടി പറഞ്ഞു.

'ഞാനും വിജുവും ഒരുമിച്ചാണ് വളർന്നത്. ഇപ്പോൾവരെ എന്റെ ജീവിതത്തിൽ ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിൽ അദ്ദേഹത്തിനും പങ്കുണ്ട്. എന്തുചെയ്യുന്നതിന് മുമ്പും വിജയ്യോട് ഉപദേശം തേടാറുണ്ട്. എനിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം ആവശ്യമാണ്. എല്ലാത്തിനും സമ്മതം പറയുന്ന ആളല്ല വിജയ്. തന്റേതായ പോയിന്റുകളുണ്ട്. കൂടാതെ വ്യക്തിപരമായി ജീവിതത്തിൽ മറ്റൊരാളും അതുപോലെ എന്നെ പിന്തുണച്ചിട്ടില്ല. അതിനാൽ ജീവിതത്തിൽ ബഹുമാനിക്കുന്ന ഒരാളാണ് അദ്ദേഹം'- രശ്മിക പറഞ്ഞു.

ഫെബ്രുവരിയില്‍ രശ്‍മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇത് വലിയ ചർച്ചയായിരുന്നു. എന്നാൽ പിന്നീട് വാർത്തയിൽ പ്രതികരിച്ചുകൊണ്ട് നടൻ രംഗത്തെത്തിയിരുന്നു. 'എന്നെ ഓരോ രണ്ടു വര്‍ഷത്തിലും വിവാഹം കഴിപ്പിക്കാൻ മാധ്യമങ്ങള്‍ ശ്രമിക്കാറുണ്ട്. എപ്പോഴും കേള്‍ക്കുന്നതാണ് ഇതെന്ന് വിജയ് ഒരു മാധ്യമത്തോട് പറഞ്ഞു.

വിജയ് ദേവരകൊണ്ടയുടേതായി ഫാമിലി സ്റ്റാര്‍ സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. മൃണാള്‍ താക്കൂറാണ് നായിക.

രൺവീർ കപൂർ നായകനായ അനിമൽ ആണ് രശ്മികളുടെതായി ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രം ഒ.ടി.ടിയിലും സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. അല്ലു അർജുൻ ചിത്രം പുഷയുടെ രണ്ടാം ഭാഗമാണ് റിലീസിനൊരുന്ന രശ്മികളുടെ റിലീസിനൊരുകുന്ന ചിത്രം.

Tags:    
News Summary - Rashmika Mandanna About Her Equation with Vijay Deverakonda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.