Teaser of Rajinikanth-led Jailer 2 out

തലൈവരുടെ എൻട്രിയിൽ ഞെട്ടി അനിരുദ്ധും നെൽസണും; ജയിലർ 2 വരുന്നു- ടീസർ

ജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ജയിലറിന്റെ രണ്ടാം ഭാഗം വരുന്നു. പൊങ്കൽ ദിനത്തിലാണ് സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മന്റെ് വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.സംവിധായകൻ നെൽസൺ തന്നെയാണ് രണ്ടാംഭാഗവും ഒരുക്കുന്നത്.

രജനിക്കൊപ്പം സംവിധായകൻ നെൽസണും സംഗീത സംവിധായകൻ അനിരുദ്ധുമാണ് ജയിലർ 2 ന്റെ നാല് മിനിറ്റ് ദൈർഘ്യമുള്ള ടീസറിലുള്ളത്. രജനിയുടെ മാസ് രംഗങ്ങളാണ് ടീസറിലെ മറ്റൊരു ഹൈലൈറ്റ്.സണ്‍ ടിവിയുടെ യൂട്യൂബ് ചാനലുകളിലെ ഓണ്‍ലൈന്‍ റിലീസിനൊപ്പം തെര‍ഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലും പ്രൊമോ എത്തിയിരുന്നു.

ജയിലർ 2 നെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. ബോക്സോഫീസ് ഏതാണ്ട് 600 കോടിയോളമാണ് സിനിമയുടെ ആദ്യഭാഗമായ ജയിലർ നേടിയത്.


Full View


Tags:    
News Summary - Teaser of Rajinikanth-led 'Jailer 2' out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.