ഹോട്ടലുകൾ, ബാറുകൾ, റെസ്റ്റാറന്‍റുകൾ എന്നിവയിലെ മികച്ചതിനെ പട്ടികപ്പെടുത്തുന്ന '50 ബെസ്റ്റ്' പുറത്തിറക്കിയ ഏഷ്യയിലെ മികച്ച റെസ്റ്റോറന്റുകളുടെ വിപുലീകൃത പട്ടികയിൽ ഏഴ് ഇന്ത്യൻ റെസ്റ്ററന്‍റുകളും.
മാർച്ച് 25ന് നടക്കുന്ന അവാർഡ് ദാന ചടങ്ങിലാണ് മികച്ച 50 റെസ്റ്റാറന്‍റുകളെ പ്രഖ്യാപിക്കുന്നത്. എന്നാൽ 51 മുതൽ 100 വരെയുള്ള റാങ്കിങ്ങുകൾ കമ്പനി പുറത്തുവിട്ടു. മുംബൈ, ഡൽഹി, കസൗലി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് പ്രശസ്തമായ ഭക്ഷണശാലകളാണ് പട്ടികയിൽ ഉൾപ്പെട്ടത്.
നാർ, കസൗലി (66-ാം റാങ്ക്
ഫാംലോർ, ബെംഗളൂരു (68-ാം റാങ്ക്)
അമേരിക്കാനോ, മുംബൈ (71-ാം റാങ്ക്)
ഇൻജ, ന്യൂഡൽഹി (87-ാം റാങ്ക്)
ടേബിൾ, മുംബൈ (88-ാം റാങ്ക്)
ദം പുഖ്ത്, ന്യൂഡൽഹി (89-ാം റാങ്ക്)
ബോംബെ കാന്‍റീൻ, മുംബൈ (91-ാം റാങ്ക്)
നാർ, ഫാംലോർ, ഇഞ്ച എന്നിവ പട്ടികയിൽ ഇടം നേടുന്നത് ആദ്യമായാണ്. കസൗലിയിൽ ഷെഫ് പ്രതീക് സാധു നടത്തുന്ന നാർ, ഹിമാലയത്തിന്റെ താഴ്‌വരയിൽ 20 പേർക്ക് ഇരിക്കാവുന്ന ഭക്ഷണശാലയാണ്. പ്രാദേശിക ഭക്ഷണരീതികളെ പ്രോത്സാഹിപ്പിക്കുന്ന ഈ റസ്റ്റാറന്‍റ ഹിമാലയൻ ഭക്ഷണ സംസ്കാരത്തിന് പ്രാധാന്യം നൽകുന്നു.
ഇന്ത്യൻ-ജാപ്പനീസ് പാചകരീതികൾക്ക് പേരുകേട്ട ഡൽഹിയിലെ റെസ്റ്റോറന്റാണ് ഇൻജ. ബെംഗളൂരുവിലെ ഫാംലോർ അതിന്റെ ഫാം അധിഷ്ഠിത പാചകരീതിക്ക് പേരുകേട്ടതാണ്. ബോംബെ കാന്റീൻ, അമേരിക്കാനോ, ദം പുഖ്ത്, ദി ടേബിൾ എന്നിവ മുമ്പും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.