ഓണത്തിന് രുചിയേറും ഈന്തപ്പഴം ഉണ്ണിയപ്പം

ചേരുവകൾ: 

  • ഈന്തപ്പഴം - 10 എണ്ണം (കുരു നീക്കിയത്)
  • അരിപൊടി - 1 കപ്പ്
  • ഗോതമ്പ് പൊടി - 1/2 കപ്പ്
  • റാഗി പൊടി - 1/2 കപ്പ്
  • ശർക്കര - 1/2 കപ്പ്
  • പച്ചപ്പഴം (റോബസ്റ്റ) - 1 വലുത് (നന്നായി അടിച്ചത്)
  • കറുത്ത എള്ള് - 1 ടീസ് പൂൺ
  • ജീരകം - 1 നുള്ള്
  • എണ്ണ - വറുക്കാൻ
  • ഏലക്കാപൊടി - 1/2 ടീസ് പൂൺ

തയാറാക്കുന്നവിധം:

ഈന്തപ്പഴത്തിന്‍റെ കുരുനീക്കി നന്നായി ഉടച്ചുവക്കുക. ശർക്കര ചീകി ഒരു പാത്രത്തിൽ ഇട്ട് ഒരു ടേബിൾ സ്പൂൺ വെള്ളമൊഴിച്ച് ഒരുക്കുക. ഇത് ഒരു ബൗളിലേക്ക് തെളിച്ചൂറ്റുക.

ഇതിലേക്ക് അരിപൊടി, ഗോതമ്പ് പൊടി, റാഗി പൊടി, കറുത്ത എള്ള്, ജീരകം, ഏലക്കാപൊടി എന്നിവ മിക്സിയിലിട്ട് നന്നായി അടിച്ചെടുത്ത പഴം എന്നിവ ചേർത്ത് കട്ടകെട്ടാത്ത വിധം യോജിപ്പിച്ച് മയമുള്ള ബാറ്ററാക്കി വെക്കുക. എല്ലാം കൂടി മിക്സി ജാറിലാക്കി നന്നായി അടിച്ചെടുത്താൽ കട്ടകൾ ഒന്നും അവശേഷിക്കില്ല.

ഇനി അപ്പക്കാര കഴുകി അടുപ്പത്ത് വെക്കുക. വെള്ളം പൂർണമായി വറ്റിയാൽ എണ്ണ ഒഴിച്ച് ചൂടാക്കാം. എണ്ണ കുഴിയിൽ നിറച്ച് ഒഴിക്കേണ്ടതില്ല. ഇനി മാവിൽ ഓരോ സ്പൂൺ കുഴികളിൽ ഒഴിക്കുക. ഒരുവശം മൊരിഞ്ഞാൽ മറിച്ചിടുക. നന്നായി മൊരിച്ച് കോരി എടുക്കുക.

ഈന്തപ്പഴം, എള്ള്, റാഗി (പഞ്ഞപ്പുല്ല്), റോബസ്റ്റ പഴം എന്നിവയൊക്കെ ആരോഗ്യ ദായകമാണ്.

Tags:    
News Summary - Onam Special Date Unniyappam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.