കേരളത്തിലെ ഏറ്റവും പ്രായം ചെന്ന യൂട്യൂബർ അന്നമ്മ പുളിവേലിലിന്‍റെ (അന്നമ്മ ചേടത്തി സ്പെഷൽ) സ്പെഷ്യൽ വിഭവമായ ബീഫ് ഫ്രൈയുടെ ചേരുവകളും പാകം ചെയ്യേണ്ടവിധവും താഴെ വിവരിക്കുന്നു
ഇറച്ചി കഴുകി വാരി മഞ്ഞൾപ്പൊടിയും അൽപം മുളകുപൊടിയും ഉപ്പും ചേർത്ത് മുക്കാൽ ഭാഗം വേവിക്കുക. ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി ചേർത്ത് വഴറ്റുക. ശേഷം പച്ചമുളകും പകുതി സവാളയും ചേർത്ത് വഴറ്റുക.
ശേഷം വേവിച്ചു വെച്ചിരിക്കുന്ന ഇറച്ചി, മല്ലിപ്പൊടി, മുളകുപൊടി, കശ്മീരി മുളകുപൊടി എന്നിവ ചേർത്ത് നല്ല പോലെ ഇളക്കി വരട്ടിയെടുക്കുക. കൊത്തിവെച്ചിരിക്കുന്ന തേങ്ങാക്കൊത്തും ചേർത്ത് നല്ലപോലെ വരട്ടി മസാലകൾ ഉണങ്ങുന്നതുവരെ വരട്ടിയെടുക്കുക.
ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ചേർത്ത് ഇളക്കുക. വാങ്ങുന്നതിനുമുമ്പ് മാറ്റിവെച്ചിരിക്കുന്ന സവാളയും ചേർത്ത് ഇളക്കി ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.