1. ചിക്കൻ കഷ്ണങ്ങൾ ചുവന്ന മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാലപ്പൊടി, തൈര്, ചതച്ച ഇഞ്ചി വെളുത്തുള്ളി, അൽപം ഉപ്പ് എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക.
2. ഒരു പാനിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ചേർത്ത് മൃദുവാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് പാകമാകുന്നതുവരെ വേവിക്കുക.
3. ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പ്, റെഡ് ചില്ലി സോസ്, ഒറിഗാനോ എന്നിവ ചേർത്ത് ചെറിയ തീയിൽ വേവിച്ച് (4-5 മിനിറ്റ്) തീയിൽനിന്ന് മാറ്റിവെക്കുക.
4. മറ്റൊരു ചെറിയ പാത്രത്തിൽ മൂന്നു ടേബ്ൾസ്പൂൺ ഉരുകിയ വെണ്ണ, നന്നായി അരിഞ്ഞ വെളുത്തുള്ളി എന്നിവ യോജിപ്പിച്ച് തയാറാക്കിവെക്കുക. ഒരു കപ്പ്കേക്ക് മോൾഡിൽ വെണ്ണ പുരട്ടിവെക്കുക.
5. ഓവൻ 220 ഡിഗ്രി വരെ ചൂടാക്കുക.
മിനി പഫ് പേസ്ട്രി ഷീറ്റ് ഓരോന്നായി എടുത്ത്, വെണ്ണ പുരട്ടിയ കപ്പ് കേക്ക് പാനിൽ വെക്കുക, അതിനുശേഷം പഫ് പേസ്ട്രി വെണ്ണകൊണ്ട് ചെറുതായി ബ്രഷ് ചെയ്യുക.
6. ഇതിലേക്ക് അൽപം മൊസറെല്ല ചീസ് ചേർക്കുക, തുടർന്ന് തയാറാക്കിയ ചിക്കൻ ഫില്ലിങ് ചേർത്ത് വീണ്ടും മൊസറെല്ല ചീസ് ചേർത്ത് ഏകദേശം 12-15 മിനിറ്റ് ബേക്ക് ചെയ്യുക, പേസ്ട്രി ഷീറ്റിന്റെ വശങ്ങൾ സ്വർണനിറമാവുകയും ചീസ് പൂർണമായി ഉരുകുകയും ചെയ്യും. ചൂടോടെ സേർവ് ചെയ്യുക
കുറിപ്പ്: വലിയ പഫ് പേസ്ട്രി ഷീറ്റുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ചെറിയ ചതുരങ്ങളാക്കി മുറിച്ച് ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.